കൊച്ചി: നായരമ്പലത്ത് യുവതിയും മകനും ദുരൂഹസാചര്യത്തിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി ദിലീപിന്റെ ഭീഷണി സന്ദേശം പുറത്ത്. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സിന്ധുവിന്റെ മകൻ അതുലിനെ ഇയാൾ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിട്ടുള്ളത്.
പൊലീസിൽ പരാതി കൊടുക്കാൻ അതുലിനെ വെല്ലുവിളിക്കുന്നതാണ് ശബ്ദസന്ദേശം. ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ യുവതി നൽകിയ മരണ മൊഴിയിൽ നായരമ്പലം സ്വദേശിയായ ദിലീപിൻറെ പേര് പറഞ്ഞിരുന്നു. ഇതിന്റ അടിസ്ഥാനത്തിൽ ദിലീപിനെ ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ഞായറാഴ്ച പുലര്‍ച്ച ആറിനാണ് സംഭവം. വീട്ടില്‍നിന്ന് പുക ഉയരുന്നതുകണ്ട് അടുത്ത് താമസിക്കുന്ന ബന്ധുക്കളും നാട്ടുകാരും വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സിന്ധു മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അതുൽ എറണാകുളം ലൂർദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അതുലിന് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോകുംവഴി മരണവെപ്രാളത്തില്‍ കരഞ്ഞ വീട്ടമ്മ സമീപവാസിയായ യുവാവിെൻറ പേരുപറയുന്ന വോയ്സ് ക്ലിപ്പ് ബന്ധുക്കള്‍ െപാലീസില്‍ ഹാജരാക്കി. ഇയാള്‍ ശല്യം ചെയ്യുന്നുവെന്നാരോപിച്ച് ദിവസങ്ങൾക്കുമുമ്പ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.