ഈരാറ്റുപേട്ട: തലപ്പലം അമ്പാറയിൽ ഒപ്പം താമസിക്കുന്ന സ്ത്രീയെ മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് അടിച്ചുകൊന്നു. 48 വയസുകാരിയായ ഭാർഗവിയെയാണ് ഒപ്പം താമസിച്ചിരുന്ന കൊച്ചുപുരക്കൽ ബിജുമോൻ കൊലപ്പെടുത്തിയത്. സംഭവശേഷം ഈരാറ്റുപേട്ട സ്റ്റേഷനിലെത്തി കീഴടങ്ങിയ ബിജുമോനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചയാണ് സംഭവം.
രണ്ട് വർഷമായി ഇരുവരും ബിജുവിന്റെ വീട്ടിൽ ഒരുമിച്ചാണ് താമസിക്കുന്നത്. ഇന്നലെ രാത്രി ഇരുവരും ചേർന്ന് മദ്യപിച്ചിരുന്നു. തുടർന്ന് തർക്കമുണ്ടാവുകയും ഇതിനിടെ വീട്ടിലുണ്ടായിരുന്ന പാര ഉപയോഗിച്ച് ബിജു ഭാർഗവിയെ അടിക്കുകയുമായിരുന്നു. അടിയേറ്റ് രക്തം വാർന്നാണ് ഭാർഗവി മിച്ചത്. ഇരുവരും നിയമപരമായി വിവാഹിതരല്ലെന്നാണ് അറിയുന്നത്.
ബിജുവിന്റെ അമ്മ ഇവർക്കൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും ഇന്നലെ ബന്ധുവീട്ടിലായിരുന്നു. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.