കൊച്ചി: സിനിമയില്‍ നായികവേഷം വാഗ്ദാനം ചെയ്ത് ദന്തഡോക്ടറായ നടിയെ പീഡിപ്പിക്കുകയും 33 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ സ്വദേശിയും ഫോേട്ടാഗ്രാഫറുമായ ജിന്സണ് ലോനപ്പനാണ് (33) എറണാകുളം നോര്‍ത്ത് പൊലീസിെൻറ പിടിയിലായത്. എറണാകുളം സ്വദേശിനിയും അമേരിക്കയില്‍ ഡോക്ടറുമായ 24കാരിയുടെ പരാതിയിലാണ് അറസ്റ്റ്. സിനിമയിൽ നായികയാക്കാമെന്നും ഇതിന് ഫോേട്ടാ എടുക്കണമെന്നും പറഞ്ഞ് കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ കൊണ്ടുപോയി നഗ്നചിത്രങ്ങള്‍ എടുക്കുകയും തുടര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നെന്നാണ് നടിയുടെ പരാതി.
മന്ത്രവാദമടക്കമുള്ള കാര്യങ്ങള്‍ വശമുള്ളതായി യുവതിയോടു പറഞ്ഞ പ്രതി, ഒരു കണ്ണാടി കാണിച്ചശേഷം അതില്‍ തെൻറ മുന്‍കാമുകിയുടെ മുഖം കാണുന്നതായി പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. വേലക്കാരിയിൽനിന്നും മറ്റും യുവതിയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ പ്രതി മന്ത്രവാദം അറിയാമെന്ന് നടിച്ച് പലപ്പോഴായി വിളിച്ചുവരുത്തി പീഡിപ്പിെച്ചന്ന് പരാതിയിൽ പറയുന്നു. 2016 ഫെബ്രുവരി മുതല്‍ ചൂഷണം ചെയ്യുകയായിരുന്ന പ്രതി യുവതിയില്‍നിന്ന് 33 ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. നിര്‍മാതാക്കള്‍ക്ക് നൽകാനെന്ന പേരിലാണ് പണം വാങ്ങിയത്.
മറ്റ് പല സ്ഥലത്തും യുവതിയെ കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തമിഴിലും മലയാളത്തിലും ഓരോ ചിത്രത്തില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ച പരിചയം കാണിച്ചാണ് യുവതിക്ക് ഇയാള്‍ അവസരം വാഗ്ദാനം ചെയ്തത്. തെൻറ മരിച്ചുപോയ കാമുകിയുടെ രൂപസാദൃശ്യമുണ്ടെന്നുപറഞ്ഞ് ഇയാള്‍ നടിയെ ആദ്യം വശത്താക്കുകയായിരുന്നു. നടി ചൊവ്വാഴ്ച പൊലീസില്‍ നേരിെട്ടത്തിയാണ് പരാതി നല്‍കിയത്.
ജിന്സണ് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. തൃശൂരിലെ വിവിധ സ്റ്റേഷനിലും സമാന പരാതികൾ ഇയാൾക്കെതിരെയുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് നോര്‍ത്ത് എസ്.ഐ വിപിന്‍ദാസ് പറഞ്ഞു. അടുത്തസമയത്ത് ചിത്രീകരണം നടന്ന യുവനടെൻറ ചിത്രത്തില്‍ അസി. കാമറമാനായിരുന്നു ജിന്സൺ. ഇന്ത്യന്‍ ശിക്ഷാനിയമം 376, 406, 420 വകുപ്പുകള്‍ പ്രകാരം പീഡനം, വഞ്ചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.