തിരുവനന്തപുരം: വർഷങ്ങളായി യുവതിയെ ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കിയ കോലഞ്ചേരി സ്വദേശി ശ്രീഹരി എന്ന ഗംഗേശാനന്ദ തീർഥപാദയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീഹരിക്കെതിരെയും പീഡനത്തിന് ഒത്താശ ചെയ്ത യുവതിയുടെ അമ്മക്കെതിരെയും പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പീഡനം നിർത്താൻ യുവതി ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ചിരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ തുടരുന്ന ഇയാൾക്കെതിരെ വനിതാ കമീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. യുവതിക്ക് ആവശ്യമെങ്കിൽ നിയമസഹായം ലഭ്യമാക്കുമെന്ന് വനിതാ കമീഷൻ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്.
ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൊല്ലം ചവറയിലെ പന്മന ആശ്രമ അന്തേവാസിയാണ് ഗംഗേശാനന്ദയെന്ന് പൊലീസ് പറയുന്നു. എന്നാൽ, ആശ്രമ അധികൃതർ ഇതു നിഷേധിച്ചു. ഗംഗേശാനന്ദ തന്നെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നെന്നും സ്വരക്ഷക്ക് വേണ്ടിയാണ് ലിംഗച്ഛേദം നടത്തിയതെന്നുമാണ് നിയമവിദ്യാർഥിനിയായ 23കാരി പൊലീസിന് നൽകിയ മൊഴി. അതേസമയം, ജനനേന്ദ്രിയം താൻ സ്വയം മുറിച്ചുവെന്നാണ് ഗംഗേശാനന്ദ പറയുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഗംഗേശാനന്ദക്കെതിരെ ലൈംഗിക അതിക്രമത്തിന് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ബലാത്സംഗകുറ്റം ചുമത്തിയ പ്രതിയുടെ അറസ്റ്റ് ശനിയാഴ്ച വൈകി രേഖപ്പെടുത്തി.
പ്രതി തന്നെ 17 വയസ്സുമുതൽ പീഡിപ്പിച്ചുവരുകയായിരുെന്നന്നാണ് പെൺകുട്ടി പറയുന്നത്. തന്നിലൂടെ ദൈവാനുഗ്രഹം ഉണ്ടാകുമെന്ന് പറഞ്ഞായിരുന്നത്രേ പീഡനം. പലതവണ എതിർത്തു. എന്നാൽ, സമൂഹത്തിനു മുന്നിൽ വീട്ടുകാരെയും തന്നെയും മോശക്കാരിയാക്കുമെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു. വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയ ഗംഗേശാനന്ദ മാതാപിതാക്കൾ ഉറങ്ങിയ തക്കം നോക്കി പീഡിപ്പിക്കാനെത്തി. ഇയാളുടെ ലിംഗം മുറിച്ചുമാറ്റാൻ നേരത്തേ തീരുമാനിച്ചിരുന്നെന്നും ഇതിനായി കത്തി കരുതിവെച്ചിരുന്നെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാതാപിതാക്കളെ ശനിയാഴ്ച പൊലീസ് ചോദ്യം ചെയ്തു. പീഡനത്തെക്കുറിച്ച് മകൾ തങ്ങളോടൊന്നും പറഞ്ഞിട്ടില്ലെന്ന് ഇവർ മൊഴി നൽകി. എന്നാലിത് പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ഗുരുതര മുറിവേറ്റ ഗംഗേശാനന്ദയെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച് അർധരാത്രിയോടെ സംഭവസ്ഥലത്തെത്തിയ പൊലീസിെൻറ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
ശനിയാഴ്ച പുലർച്ചയോടെയാണ് ഗംഗേശാനന്ദയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞുതൂങ്ങിയ അവസ്ഥയിലായതിനാൽ തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. എങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി-യൂറോളജി വിദഗ്ധരുടെയും നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയതായും ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.