ഭർത്താവിന്റെ കുത്തേറ്റ് യുവതി മരിച്ചു; പരിക്കേറ്റ മകളും അമ്മയും ആശുപത്രിയിൽ

പ​ട്ടാ​മ്പി: ഭാ​ര്യ​യെ​യും അ​മ്മ​യെ​യും എ​ട്ട് വ​യ​സ്സു​ള്ള മ​ക​ളെ​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം യു​വാ​വ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. പ​രി​ക്കേ​റ്റ ഭാ​ര്യ മ​രി​ച്ചു. കി​ഴാ​യൂ​ർ കു​മാ​രി​ക​യ​റ്റ​ത്തി​ൽ താ​മ​സി​ക്കു​ന്ന പ​ര​മ്പ​ട​ന്മാ​രി​ൽ സ​ജീ​വി​ന്റെ (35) ഭാ​ര്യ ആ​തി​ര​യാ​ണ് (30) മ​രി​ച്ച​ത്.

സം​ഭ​വ​ശേ​ഷം സ്വ​യം ക​ഴു​ത്തി​ൽ കു​ത്തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച സ​ജീ​വി​നെ​യും പ​രി​ക്കേ​റ്റ അ​മ്മ സ​രോ​ജി​നി​യെ​യും (60) മ​ക​ൾ അ​ശ്വ​ന​യെ​യും നാ​ട്ടു​കാ​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കി​ഴാ​യൂ​രി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വൈ​കീ​ട്ടോ​ടെ​യാ​ണ് ആ​തി​ര മ​രി​ച്ച​ത്. ആ​തി​ര​ക്ക് ക​ഴു​ത്തി​നും അ​മ്മ​ക്കും മ​ക​ൾ​ക്കും പു​റ​ത്തു​മാ​ണ് കു​ത്തേ​റ്റ​ത്. അ​ച്ഛ​ൻ ശ​ങ്ക​ര​ൻ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം.

ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​ണ് നാ​ലു​പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ദി​വ​സ​ങ്ങ​ളാ​യി സ​ജീ​വി​ന്റെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടാ​യി​രു​ന്ന​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. പ​ട്ടാ​മ്പി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - woman died after being stabbed by husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.