സ്‌കൂട്ടര്‍ യാത്രക്കിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി; കോഴിക്കോട് പുതുപ്പാടിയില്‍ സ്ത്രീക്ക് ദാരുണാന്ത്യം

കോഴിക്കോട്: പുതുപ്പാടിയില്‍ സ്‌കൂട്ടര്‍ യാത്രയ്ക്കിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം. സി.പി.എം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ.വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്. വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക്‌പോസ്റ്റിന് സമീപത്ത് തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.

ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവേ, കഴുത്തിലിട്ട ഷാള്‍ ടയറില്‍ കുരുങ്ങുകയും പിന്നാലെ റോഡിലേക്ക് തെറിച്ചുവീണതുമാണ് മരണകാരണം. വാഹനമോടിച്ച വിജയന് ചെറിയ പരിക്കുകളുണ്ട്. പുതുപ്പാടി സഹകരണ ബാങ്കിന്റെ അഗ്രി ഫാം ജീവനക്കാരിയാണ് മരിച്ച സുധ.

മക്കള്‍: സ്റ്റാലിന്‍ (സിപിഎം ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറി), മുംതാസ്

Tags:    
News Summary - Woman dies after her shawl entangled around her neck while travelling in scooter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.