സ്കൂട്ടറിന് പിന്നിൽ ബസ്സിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം; മരണം ബസ്സിനും കാറിനുമിടയിൽപെട്ട്

കൊച്ചി: കടവന്ത്രയിൽ സ്കൂട്ടറിന് പിന്നിൽ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. അരൂകുറ്റി സ്വദേശി സീനത്ത് (40) ആണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റു.

ഇന്ന് രാവിലെ ഒമ്പതോടെ കടവന്ത്രയിൽ മെട്രോ പില്ലര്‍ 790ന് മുന്നിലാണ് ദാരുണാപകടം ഉണ്ടായത്. ഗതാഗത കുരുക്കിനെ തുടര്‍ന്ന് മുന്നിലെ വാഹനങ്ങള്‍ വേഗത കുറച്ച് നിര്‍ത്തിയിരുന്നു. സീനത്ത് സഞ്ചരിച്ച സ്കൂട്ടറും വേഗത കുറച്ച് നിര്‍ത്താൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്നും കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന കാറിലിടിച്ചാണ് ബസ് നിന്നത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിലുണ്ടായിരുന്നവര്‍ ഇരുവാഹനങ്ങൾക്കും ഇടയിൽ കുടുങ്ങി പോവുകയായിരുന്നു. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടം നടന്ന ഉടൻ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സീനത്തിനെ രക്ഷിക്കാനായില്ല. 

Tags:    
News Summary - woman dies as bus hits scooter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.