ആമ്പല്ലൂർ: ദേശീയപാത പാലിയേക്കരയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധിക അജ്ഞാത വാഹനമിടിച്ച് മരിച്ചു. പുലക്കാട്ടുക്കര തറയിൽ അന്തോണിയുടെ ഭാര്യ വെറോനിക്കയാണ് (72 ) മരിച്ചത്.
ചൊവാഴ്ച രാത്രി ഏഴിന് പാലിയേക്കരയിലാണ് സംഭവം. ബസ് ഇറങ്ങിയ ഇവർ വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. ഉടൻ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: ലിറ്റി, ലിന്റോ. മരുമക്കൾ: ഫ്രാൻസിസ്, ആൻസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.