കൊ​റി​യ​റി​ൽ അ​യ​ച്ച ക​വ​റി​ൽ മ​യ​ക്കു​മ​രു​ന്ന്​ ഉ​ണ്ടെ​ന്ന് ഫോൺ കാൾ; ഓൺലൈൻ തട്ടിപ്പിൽ യുവതിക്ക്​ നാലുലക്ഷം നഷ്ടം

മ​ണ്ണ​ഞ്ചേ​രി: പൊ​ലീ​സ് ഇ​ൻ​സ്പെ​ക്‌​ട​റു​ടെ ബ​ന്ധു​വും റി​ട്ട. എ​സ്‌.​ഐ​യു​ടെ മ​ക​ളു​മാ​യ യു​വ​തി​യി​ൽ​നി​ന്ന്​ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ നാ​ലു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ട്ടൂ​ർ സ്വ​ദേ​ശി​നി​യാ​യ 34കാ​രി​യാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. ഇ​വ​ർ കൊ​റി​യ​റി​ൽ അ​യ​ച്ച ക​വ​റി​ൽ മ​യ​ക്കു​മ​രു​ന്ന്​ ഉ​ണ്ടെ​ന്നും മു​ഹ​മ്മ​ദാ​ലി എ​ന്ന​യാ​ൾ ഇ​വ​രു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ എ​ടു​ത്ത് വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി ഇ​രു​പ​തോ​ളം അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങി​യെ​ന്നും മൊ​ബൈ​ൽ ഫോ​ണി​ൽ വി​ളി​ച്ച് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ള്ള പ​ണം ഇ​വ​ർ ഉ​ട​ൻ പി​ൻ​വ​ലി​ക്കു​മെ​ന്നും ഇ​ത് ത​ട​യാ​ൻ പ​ണം ഉ​ട​ൻ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് വി​ശ്വ​സി​ച്ച യു​വ​തി ഇ​വ​ർ പ​റ​ഞ്ഞ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ വീ​തം ര​ണ്ട് ത​വ​ണ​യാ​യി നി​ക്ഷേ​പി​ച്ചു. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പാ​ണെ​ന്ന്​ മ​ന​സ്സി​ലാ​യ​ത്. തു​ട​ർ​ന്ന് മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Woman lost four lac in cyber scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.