വനിതാ മതിൽ: ജീവനക്കാർക്ക്​ പ​െങ്കടുക്കാൻ ഒാഫീസുകളിൽ ക്രമീകരണം ഒരുക്കണം- സ്​പെഷ്യൽ സെക്രട്ടറി

തിരുവനന്തപുരം: വനിതാ മതിലിൽ ജീവനക്കാർക്ക്​ പ​െങ്കടുക്കാൻ ഒാഫീസ്​ ഡ്യൂട്ടികളിൽ ക്രമീകരണം ഒരുക്കണമെന്ന്​ സ് ​പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ. വനിത മതിലിൽ പ​െങ്കടുക്കാൻ താൽപര്യമുള്ള പൊതുമേഖല സ്ഥാപനങ്ങളിലെയും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ, അധ്യാപകർ എന്നിവർക്ക്​ ഇതിൽ പ​​െങ്കടുക്കുന്നതിനായി ഒാഫീസ്​ പ്രവർത്തനങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തണമെന്നാണ്​ ഉത്തരവ്​. ഇതുമൂലം ഒാഫീസ്​ പ്രവർത്തനങ്ങൾ തടസപ്പെടുത്തരുതെന്നും ഉത്തരവിൽ വ്യക്​തമാക്കുന്നു.

ഫെഡറേഷൻ ഒാഫ്​ സ്​റ്റേറ്റ്​ എംപ്ലോയീസ്​ ടീച്ചേഴ്​സ്​ ഒാർഗനൈസേഷൻ വനിതാ മതിലിൽ പ​​െങ്കടുക്കാൻ അവസരമൊരുക്കണമെന്ന്​ ആവശ്യപ്പെട്ട്​ സ്​പെഷ്യൽ സെക്രട്ടറിക്ക്​ കത്ത്​ നൽകിയിരുന്നു. ഇതി​​​​െൻറ അടിസ്ഥാനത്തിലാണ്​ ഉത്തരവ്​. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള വനിതാ മതിൽ ജനുവരി ഒന്നിനാണ്​ നടക്കുക.

Tags:    
News Summary - Wome wall-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.