ഇന്നസന്‍റിനെതിരെ വനിത കമ്മീഷൻ സ്വമേധയാ കേസെടുക്കണം- ആനിരാജ

കോഴിക്കോട്: അമ്മയുടെ പ്രസിഡന്റും എം.പിയുമായ ഇന്നസെന്‍റ് വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ സി.പി.ഐ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ ആനിരാജ. ഇന്നസെന്റിന്റേത് ക്രിമിനല്‍ പ്രസ്താവനയാണെന്നും വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്നും ആനിരാജ പറഞ്ഞു. വാർ്തതാ സമ്മേളനത്തിനിടെ സിനിമയിലെ ലൈംഗിക ചൂഷണം സംബന്ധിച്ച ഇന്നസെന്‍റിന്‍റെ വിവാദമായ പ്രസ്താവനയ്‌ക്കെതിരെയാണ് ആനിരാജയുടെ വിമര്‍ശനം.

ഇത്തരം പരാമർശങ്ങൾ ഒരു സ്ത്രീയെ മാനസികമായി എത്രമാത്രം പ്രയാസപ്പെടുത്തുന്നതാണ് എന്ന ചിന്ത പോലും അദ്ദേഹത്തിനില്ല.  അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ നടന്‍ ദിലീപിനെ വേദിയിലിരുത്തിയ നടപടി ശരിയല്ല. ആരോപണവിധേയനായ വ്യക്തിയെ സംരക്ഷിക്കുന്നതിലൂടെ സ്ത്രീവിരുദ്ധ നിലപാടാണ് അമ്മക്കുളളതെന്ന് ഒരിക്കല്‍കൂടി വ്യക്തമായിരിക്കുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ മോശമായി പെരുമാറിയ എം.എൽ.എമാര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ പറഞ്ഞു.

Tags:    
News Summary - women commission must take case against Innocent: Annie Raja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.