പട്ടാമ്പി: കഠ്വ സംഭവത്തിൽ പ്രതിഷേധ ചിത്രം വരച്ച ചിത്രകാരി ദുർഗ മാലതിയുെട വീടിന് കല്ലെറിഞ്ഞ സംഭവത്തിൽ സംസ്ഥാന വനിത കമീഷൻ സ്വമേധയ കേസെടുത്തു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല പൊലീസ് ചീഫിന് കമീഷൻ ചെയർപേഴ്‌സൻ എം.സി. ജോസഫൈൻ നിർദേശം നൽകി.
കശ്മീർ ബാലികയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ ബ്രാഹ്മണമേധാവിത്വത്തിനെതിരെ ചിത്രം വരച്ച ദുർഗ മാലതിക്ക് സൈബർ ആക്രമണവും വധഭീഷണിയും നേരിട്ടിരുന്നു. ഏപ്രിൽ 16ന് പട്ടാമ്പി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, 19ന് അർധരാത്രി വീടിനുനേരെ കല്ലേറ് നടന്നു. കല്ലേറിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പിെൻറ ചില്ല് തകർന്നിരുന്നു.
എം.ബി. രാജേഷ് എം.പി, എം.എൽ.എമാരായ മുഹമ്മദ് മുഹ്‌സിൻ, വി.ടി. ബൽറാം എന്നിവരും പുരോഗമന കലാസാഹിത്യ സംഘവും സംഭവത്തെ അപലപിച്ചിരുന്നു. സംഭവത്തിൽ കേസോ മറ്റു നടപടികളോ ഉണ്ടായിട്ടില്ല. ഫേസ്ബുക്കിൽ തെൻറ ഫോട്ടോ വെച്ചുള്ള അപമാനിക്കൽ തുടരുകയാണെന്നും ഈ സാഹചര്യത്തിൽ വനിത കമീഷൻ സ്വീകരിച്ച നടപടി ആശ്വാസകരമാണെന്നും ദുർഗ മാലതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.