പാവറട്ടി/അരിമ്പൂർ: കോൾപാടത്ത് മഴക്കാഴ്ച കാണാനെത്തിയ അമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു; മകനെ രക്ഷപ്പെടുത്തി. മുല ്ലശ്ശേരി കോറളി ക്ഷേത്രത്തിന് സമീപം പുളിക്കൽ നാസറിെൻറ ഭാര്യ റസിയ (42) ആണ് 51ാംതറ പാലത്തിന് സമീപമുള്ള കോൾപാടത്ത് മരിച്ചത്. റസിയയും നാസറും മകൻ സുബ്ഹാനും ബന്ധു നിഷാനും മഴക്കാഴ്ച കാണാനാണ് ഇവിെട എത്തിയത്. ഏനാമക്കൽ ബണ്ടിെൻറ വളയംകെട്ടുകൾ പൊട്ടിച്ചതിനാൽ ഈ മേഖലയിൽ നല്ല ഒഴുക്ക് ഉണ്ടായിരുന്നു.
കാഴ്ചകൾ കാണുന്നതിനിടെ കാൽതെറ്റി റസിയ വെള്ളത്തിൽ വീണു. മുങ്ങിത്താഴുന്ന അമ്മയെ രക്ഷിക്കാൻ എടുത്തുചാടിയ മകൻ സുബ്ഹാനും മുങ്ങിത്താണു. മറ്റുള്ളവർ ബഹളമുണ്ടാക്കിയതോടെ ഓടിയെത്തിയ മത്സ്യത്തൊഴിലാളികൾ ആദ്യം സുബ്ഹാനെ രക്ഷിച്ചു. സ്ഥലത്തുണ്ടായിരുന്ന മന്ത്രി വി.എസ്. സുനിൽകുമാറും മുരളി പെരുനെല്ലി എം.എൽ.എയും നാട്ടുകാരും ചേർന്ന് തുടർന്ന രക്ഷാപ്രവർത്തനത്തിനിടെ ഗുരുവായൂരിൽ നിന്നും അഗ്നിരക്ഷ സേന എത്തി. മത്സ്യത്തൊഴിലാളികളും അഗ്നി രക്ഷ സേനയും ചേർന്ന് റസിയയെ പുറത്തെടുത്ത് മുല്ലശേരി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷൗക്കിൻ മകളും അഖിൽ മരുമകനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.