തിരുവനന്തപുരം: ശബരിമലയിൽ ആചാരലംഘനം നടത്തിയ കനകദുർഗയും ബിന്ദുവും സുപ്രീംകോടതിയിൽ പോയത് സർക്കാർ ഒത്താശയോടെയ ാണെന്നും ഇതിനു പിന്നിൽ പുനഃപരിശോധന ഹരജി അട്ടിമറിക്കാനുള്ള ഗൂഢാലോചനയുണ്ടെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡൻറ് അ ഡ്വ.പി.എസ്. ശ്രീധരൻപിള്ള വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
സർക്കാർ സംരക്ഷണയിൽ കഴിയുന്ന ഇൗ സ്ത്രീകൾ സംരക്ഷണം തേടി സുപ്രീംകോടതിയിൽ പോയതിൽ ദുരൂഹതയുണ്ട്. ശുദ്ധികർമം കോടതിയലക്ഷ്യമാക്കുകയും നിരോധിക്കുകയും ചെയ്യുക, തങ്ങളുടെ ഹരജി പുനഃപരിശോധന ഹരജിക്കൊപ്പം പരിഗണിക്കുക, സുപ്രീംകോടതി വിധിയനുസരിക്കാനാണ് ശബരിമലയിൽ പോയതെന്നും അതിനു സംരക്ഷണം വേണമെന്നും അംഗീകരിക്കുക, ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങളുമായാണ് കനകദുർഗ സുപ്രീംകോടതിയിലെത്തിയത്.
ഇതിൽ സംരക്ഷണമൊഴികെയുള്ള ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടിരുന്നെങ്കിൽ സെപ്റ്റംബർ 28ന് യുവതി പ്രവേശനത്തെ സംബന്ധിച്ച് പുറപ്പെടുവിച്ച പ്രഖ്യാപനത്തിന് കർശന വിധിയുടെ സ്വഭാവം വരുമായിരുന്നു. എന്നാൽ, എല്ലാ ആവശ്യങ്ങളും തള്ളിയ സുപ്രീംകോടതി നടപടി സർക്കാറിന് കനത്ത തിരിച്ചടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.