പാലത്തായി: പത്മരാജൻെറ ജാമ്യം റദ്ദാക്കാൻ സർക്കാർ ഇടപെടണം -വിമൻ ജസ്റ്റിസ് മൂവ്മെൻറ്

തിരുവനന്തപുരം: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ബി.ജെ.പി നേതാവും അദ്ധ്യാപകനുമായ പത്മരാജൻെറ ജാമ്യം റദ്ദാക്കാൻ സർക്കാർ അടിയന്തരമായി കോടതിയെ സമീപിക്കണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ശാസ്ത്രീയ തെളിവുകൾ പത്മരാജനെതിരായതിെൻറ അടിസ്ഥാനത്തിൽ പോക്സോ പ്രകാരമുള്ള വകുപ്പുകളുൾപ്പെട്ട അനുബന്ധ കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥർ വിചാരണ കോടതിയിൽ സമർപ്പിച്ചുകഴിഞ്ഞിരിക്കുന്നു.

പിഴവുകൾ വരുത്തിയ മുൻ അന്വേഷണങ്ങളുടെ ആനുകൂല്യത്തിലാണ് പ്രതി ജാമ്യത്തിലിറങ്ങിയത്.

പ്രതി ഉന്നത സ്വാധീനമുള്ളവനായിരിക്കെ തെളിവു നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ജബീന ഇർഷാദ് കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.