തിരുവനന്തപുരം: 'സ്ത്രീധനം, ഗാർഹിക പീഡനം, ആക്രമിക്കപ്പെടുന്ന സ്ത്രീത്വം -തിരുത്തണം കേരളം' എന്ന തലക്കെട്ടിൽ വിമൻ ജസ്റ്റിസ് മൂവ്മെൻറ് നടത്തിയ ഒരു മാസം നീണ്ട കാമ്പയിനിൻെറ സമാപനമായ വെർച്വൽ പ്രക്ഷോഭം മനുഷ്യാവകാശ പ്രവർത്തകയും ലക്നൗ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ പ്രൊഫ. രൂപ് രേഖ് വർമ ഉദ്ഘാടനം ചെയ്തു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി വേണം. സ്ത്രീധനം പോലെ സാമൂഹ്യ വിപത്തുകൾ അവസാനിപ്പിക്കാൻ സമൂഹവും ഭരണകൂടവും കൂട്ടായ പരിശ്രമം നടത്തണം. സ്ത്രീകൾക്ക് തുല്യ പൗരവകാശങ്ങൾ വക വെക്കുന്ന സമൂഹത്തിൽ മാത്രമേ അതിക്രമങ്ങൾ അവസാനിക്കുകയുള്ളൂ. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ ഭരണകൂടം പ്രതികൾക്ക് കനത്ത ശിക്ഷ ഉറപ്പ് വരുത്തണമെന്നും പ്രക്ഷോഭം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് അധ്യക്ഷത വഹിച്ചു. കെ.കെ. രമ എം.എൽ.എ, നടി കബനി, ആദം അയ്യൂബ്, വാളയാർ അമ്മ, ഡോ. ടി.ടി ശ്രീകുമാർ, ഡോ. രേഖാ രാജ്, ഡോ. പി.ജെ. വിൻസൻറ്, നാൻസി പോൾ, ഡോ. സോയ ജോസഫ്, അഡ്വ. ഡോ. ഹിന്ദ്, അഡ്വ. ഫാത്തിമ തഹ്ലിയ, അഡ്വ. ലീലാമണി, ഷബ്ന സിയാദ്, ഷിജിന തൻസീർ, വിനീത വിജയൻ, കെഎസ്. സുദീപ്, അഷ്കർ കബീർ, മാഗ്ലിൻ ഫിലോമിന, ആശാ റാണി, പ്രേമ പിഷാരടി, ആഭ മുരളീധരൻ, സുബൈദ കക്കോടി, ഉഷാകുമാരി, മിനി വേണു ഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
വിമൻ ജസ്റ്റിസ് മൂവ്മെൻറിൻെറ യൂട്യൂബ് ചാനലിലാണ് പ്രക്ഷേപണം നടന്നത്. കലാരൂപങ്ങളുടെ അവതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.