ബലാൽസംഗത്തിനിരയായി ദാരുണമായി കൊലചെയ്യപ്പെട്ട ഡൽഹി ലജ്പത് നഗർ ജില്ല മജിസ്ട്രേറ്റ് ഓഫീസിലെ സിവിൽ ഡിഫൻസ് പോലീസ് ഓഫീസർ റാബിയ സെയ്ഫിയുടെ നീതിക്കായി വിമൻജസ്റ്റിസ് പ്രതിഷേധ ദിനം സംഘടിപ്പിച്ചു. 'ഞാൻ റാബിയ സെയ്ഫി, എനിക്ക് നീതി വേണം' എന്ന തലക്കെട്ടിലാണ് പ്രതിഷേധം നടത്തിയത്. റാബിയ സെയ്ഫിയായി പ്രതീകാത്മക ആവിഷ്കാരവും സംഘടിപ്പിച്ചിരുന്നു. ക്രൂരകൃത്യത്തിന് കാരണമായ കുറ്റവാളികളെ നിയമത്തിനു മുമ്പിൽ ഹാജരാക്കി ശിക്ഷ ഉറപ്പാക്കണമെന്ന് തിരുവനന്തപുരം ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.
അവിവാഹിതയായ റാബിയയെ ഭർത്താവാണ് കൊലപ്പെടുത്തിയതെന്ന പോലീസ് ഭാഷ്യം കെട്ടിച്ചമച്ചതാണ്. സംഭവത്തിൽ കുറ്റകരമായ അലംഭാവം കാണിച്ച പോലീസ് ഉദ്യോഗസ്ഥരെയും മജിസ്ട്രേറ്റ് ഓഫീസിനെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും പെൺകുട്ടിയുടെ നീതിക്കായുള്ള സമരത്തെ കണ്ടില്ലെന്നു നടിക്കാൻ പ്രധാനമന്ത്രിക്കാവില്ലെന്നും ജില്ലാ പ്രസിഡൻറ് രഞ്ജിത ജയരാജ് പറഞ്ഞു.
ശവക്കച്ച ധരിച്ചും മൃതശരീരമായ് കിടന്നും കവലകളിലും വീടുകളിലും നടന്ന പ്രതിഷേധം റാബിയ സെയ്ഫിയെ ഓരോരുത്തർക്കും അനുഭവിപ്പിക്കുന്നതായിരുന്നു. സെക്രട്ടറിയേറ്റ് നടയിൽ സംഘടിപ്പിച്ച പ്രതിഷേധപരിപാടിയിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷംല, സുലൈഖ, സജിതാ ബീഗം, സൈനബ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.