തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീ സുരക്ഷയും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി നിർവഹിക്കുന്നത് ലക്ഷ്യമിട്ട് 10,000 പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലതലങ്ങളിൽ പരിശീലനം നൽകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതിനായുള്ള ജെൻഡർ ശിൽപശാലകൾ ഡിസംബർ, ജനുവരി മാസങ്ങളിൽ ജില്ലകളിൽ സംഘടിപ്പിക്കും. അതിന് മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട ഡിവൈ.എസ്.പിമാർ, സി.ഐമാർ, എസ്.ഐമാർ എന്നിവർക്കായി തിരുവനന്തപുരം പൊലീസ് െട്രയിനിങ് കോളജിൽ നടന്നുവന്ന സംസ്ഥാനതല ശിൽപശാലയിൽ സമാപനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പൊലീസ് സേനയിലെ വനിത പ്രാതിനിധ്യം ഘട്ടംഘട്ടമായി 25 ശതമാനത്തിലെത്തിക്കാൻ സംസ്ഥാന സർക്കാർ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ നിർവഹിക്കുന്ന എല്ലാ ചുമതലകളും പുരുഷനോ സ്ത്രീയോ എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും നിർവഹിക്കാൻ കഴിയുന്നതരത്തിൽ പൊലീസ് സേനയിൽ പുനഃസംഘടന വേണം. ഇതോടൊപ്പം സ്ത്രീ സുരക്ഷക്കായി പൊലീസ് നടപ്പാക്കുന്ന വനിത ഹെൽപ് ലൈൻ, പിങ്ക് പേട്രാൾ, ജില്ല-സംസ്ഥാന വനിത സെല്ലുകൾ, നിർഭയ, പഞ്ചായത്തുതല അദാലത്, സ്വയംരക്ഷ പരിശീലനം തുടങ്ങിയ പദ്ധതികൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിശീലനം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമാപന സെഷനിൽ ദക്ഷിണമേഖല എ.ഡി.ജി.പി ഡോ.ബി. സന്ധ്യ, പൊലീസ് െട്രയിനിങ് കോളജ് പ്രിൻസിപ്പൽ കെ. സേതുരാമൻ എന്നിവർ പെങ്കടുത്തു.
ൈക്രംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത്, ഡോ.ടി.കെ. ആനന്ദി, ജി. രജിത, കെ. സന്ധ്യ, ആർ.എസ്. ശ്രീലത, പി.എസ്. രാജശേഖരൻ, പി.ഇ. ഉഷ, എം.എസ്. താര, ടി. രാധാമണി എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.