തിരുവനന്തപുരം: സംസ്ഥാന സമ്മേളനം മധ്യഘട്ടത്തിലേക്ക് കടക്കുേമ്പാൾ സി.പി.എം ബ്രാഞ്ച് കമ്മിറ്റികളെ നയിക്കാൻ വനിതകൾ മുന്നിലേക്ക്. 1951 ബ്രാഞ്ചുകളിൽ വനിതകളാണ് സെക്രട്ടറിമാർ. ആകെയുള്ള 35,179 ബ്രാഞ്ചുകളിൽ വനിതാ അംഗങ്ങളുടെ എണ്ണം 1,04,093 ആയി ഉയർത്തു.
കോഴിക്കോട് ജില്ലയിലാണ് കൂടുതൽ വനിതകൾ ബ്രാഞ്ചുകളെ നയിക്കുന്നത് -345. രാഷ്ട്രീയമായും സംഘടനാപരമായും മുന്നിൽ നിൽക്കുന്ന കൊല്ലം ജില്ലയാണ് രണ്ടാമത്. ഇവിടെ 204 വനിതകൾ ബ്രാഞ്ച് സെക്രട്ടറിമാരായി. സി.പി.എമ്മിെൻറ ചുവപ്പ് കോട്ടയായി അറിയപ്പെടുന്ന കണ്ണൂരിൽ 158 വനിതകൾ മാത്രമാണ് ബ്രാഞ്ച് സെക്രട്ടറിമാരായത്. ഏറ്റവും കുറവ് വയനാട്ടിലാണ് -42. തിരുവനന്തപുരം -150, ഇടുക്കി -100, കോട്ടയം -60, പത്തനംതിട്ട -122, ആലപ്പുഴ -186, എറണാകുളം -109, പാലക്കാട് -141, തൃശൂർ -137, മലപ്പുറം -72, കാസർകോട് -123 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വിവരം.
സംസ്ഥാനതലത്തിൽ വിഭാഗീയതയില്ലെങ്കിലും പ്രാദേശികതലത്തിൽ ഉയരുന്ന തർക്കങ്ങൾ നേതൃത്വത്തിന് തലവേദനയാകുകയാണ്. ലോക്കൽ കമ്മിറ്റികൾ പിടിക്കാനും നിലവിലെ കമ്മിറ്റികൾ വിഭജിക്കാനും പ്രേദശിക നേതാക്കൾ വിവിധ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നത്. ഭാരവാഹിത്വം വാഗ്ദാനം നൽകി ലോക്കൽ കമ്മിറ്റികൾ വിഭജിക്കുന്നെന്ന ആേക്ഷപം ഉയർന്നതോടെ വിഷയത്തിൽ സംസ്ഥാന നേതൃത്വം ഇടപെടുന്നു. വിഭജനം താൽക്കാലികമായി നിർത്തിവെക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.