കല്ലടിക്കോട്: കുംഭച്ചൂടിലും തളരാത്ത ഊര്‍ജ്ജ സ്വലതയോടെ അമ്മുയേടത്തി നടന്നുപോവാത്ത നാട്ടുപാതകള്‍ അപൂര്‍വം. സപ്തതി പിന്നിട്ട മയിലുംപുള്ളി വടക്കുംപുറം അമ്മു 15ാം വയസ്സ് മുതലാണ് നാട്ടുകാരോടൊപ്പം വളയും ആഭരണങ്ങളും കണ്‍മഷിയും ചാന്തും വില്‍ക്കാന്‍ പോയിത്തുടങ്ങിയത്. സ്കൂള്‍ വിദ്യാഭ്യാസം പോലും അന്യമായ ഇവര്‍ ഈ കച്ചവട സഞ്ചാരത്തിനിടയിലാണ് കണക്ക് കുട്ടാനും അത്യാവശ്യ കാര്യങ്ങള്‍ വായിക്കാനും സ്വയം പഠിച്ചെടുത്തത്.
പ്രായാധിക്യത്തിലും തളരാത്ത കര്‍മ കുശലതയും നാട്ടിന്‍പുറങ്ങളിലെ പതിവ് ഇടപാടുകാരോടുള്ള അടുപ്പവും കാരണം ഉച്ചക്ക് മുമ്പ് തന്നെ അമ്മുയേടത്തി എല്ലാ വീടുകളിലും എത്തും. വീട്ടുകാര്‍ കഴിയുന്നതെല്ലാം ഇവരില്‍നിന്ന് വാങ്ങിച്ചിരിക്കും. 30 കിലോ വരെ ഭാരമുള്ള കൊട്ട കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഏകദേശം പത്ത് കിലോയായി കുറഞ്ഞിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.