മണ്ണഞ്ചേരി: ആയിരങ്ങൾക്ക് അറിവിെൻറ ആദ്യക്ഷരം പകർന്ന മുഹമ്മ പഞ്ചായത്ത് 10ാം വാർഡിൽ അന്നവേലിയിൽ പങ്കജാക്ഷിയമ്മ എന്ന ആശാട്ടിയമ്മ ഈ വനിതദിനത്തിൽ 96െൻറ നിറവിലാണ്. 34ാം വയസ്സിൽ ഭർത്താവ് ഭാസ്കരപിള്ളയിൽനിന്ന് 1958ലാണ് കളരി പള്ളിക്കൂടത്തിെൻറ (അശാൻ കളരി) ചുമതല ഏറ്റെടുത്തത്. അന്നുമുതൽ 1988വരെ 30 വർഷത്തിനിടയിലെ ശിഷ്യസമ്പത്ത് ആയിരത്തിലധികം.
1923ൽ ജനിച്ച ആശാട്ടിയമ്മ ഏഴാംതരം വരെ വിദ്യാഭ്യാസം ചെയ്തിരുന്നു. ആ കാലത്ത് അധ്യാപകരാകാൻ ഈ യോഗ്യത മതിയായിരുന്നു. നല്ല രീതിയിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്തിരുന്ന ആശാട്ടിയമ്മ കളരിയിലെ ശിഷ്യർക്ക് ഇംഗ്ലീഷിെൻറ ആദ്യപാഠങ്ങൾ പകർന്നു. സ്കൂളുകളിൽ അക്കാലത്ത് അഞ്ചാം തരം മുതൽ മാത്രമെ ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകിയിരുന്നുള്ളൂ. ആശാട്ടിയമ്മയുടെ ശിഷ്യരിൽ പിൽക്കാലത്ത് ശാസ്ത്ര ഗവേഷകൻ, ഡോക്ടർമാർ, എൻജിനീയർമാർ, ന്യായാധിപന്മാർ തുടങ്ങി സമൂഹത്തിെൻറ നാനാതുറയിലുള്ളവർ ഉണ്ടായി.
1988ൽ ആരോഗ്യപരമായ കാരണങ്ങളാൽ കളരിയിൽനിന്ന് ഒഴിവായ ആശാട്ടിയമ്മ കളരിയുടെ ചുമതല മരുമകൾ സാവിത്രിയെ ഏൽപിച്ചു. ഇന്ന് മകെൻറ വീടായ കാവുങ്കൽ ഇന്ദ്രപ്രസ്ഥത്തിൽ എം.ബി. മഹാദേവെൻറ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് ഈ അമ്മ. മകെൻറ വീട്ടിലെ കളരിയിൽ ഇന്നും കുട്ടികളുടെ ‘തറ, പറ...’ ശബ്ദം കേൾക്കുമ്പോൾ ആ കണ്ണുകളിൽ ചെറുപ്പത്തിെൻറ തിളക്കമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.