തലശ്ശേരി: ഗോപാലപേട്ട ഫിഷറീസ് കോമ്പൗണ്ടിലെ പടിഞ്ഞാറേ പുരയിൽ ശ്രീധരിയുടെ (51) മരണം കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് തലശ്ശേരി സൈദാർ പള്ളിക്കടുത്ത് ഓട്ടോയിൽനിന്ന് വീണ് ശ്രീധരി മരിച്ചെന്നായിരുന്നു വിവരം. അപകടം സംഭവിച്ചതെന്നായിരുന്നു പ്രദേശവാസികളും കരുതിയത്. തുടർന്ന് പൊലീസ് ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിെൻറ ചുരുളഴിഞ്ഞത്.
ശുചീകരണത്തൊഴിലാളിയാണ് ശ്രീധരി. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ ഗോപാലപേട്ടയിലെ നാപാസ് വീട്ടിൽ ഗോപാലകൃഷ്ണനെ (56) പൊലീസ് അറസ്റ്റ് ചെയ്തിതിരുന്നു.
ഇയാളെ കോടതി റിമാൻഡ് ചെയ്തു. 20,000ത്തോളം രൂപ ശ്രീധരി ബാങ്കിൽനിന്ന് വായ്പ എടുത്ത് ഗോപാലകൃഷ്ണന് നൽകിയിരുന്നു. ഇത് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട തർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. വാക്കേറ്റത്തിനിടെ പ്രതി സ്ത്രീയുടെ മുടിയിൽ പിടിച്ച് തല നിരവധി തവണ ഓട്ടോറിക്ഷക്ക് ഇടിച്ചിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്ത്രീയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണമായതെന്ന് എസ്.ഐ എ. അഷറഫ് പറഞ്ഞു. പ്രതിയുടെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.