ചെള്ള് പനി ബാധിച്ച് യുവതി മരിച്ചു

പാറശ്ശാല: ചെള്ള് പനി ബാധിച്ച് ചികിത്സയിലിരുന്ന യുവതി മരിച്ചു. അയിങ്കാമം ഇടകരുമ്പനയ്ക്കല്‍ വീട്ടില്‍ പ്രസാദിന്റെ ഭാര്യ സുബിതയാണ് (38) മരിച്ചത്.

കടുത്ത പനിയെ തുടര്‍ന്ന് ജൂൺ മൂന്ന് മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്ന് ആറിന് നെയ്യാറ്റിന്‍കര നിംസില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് രോഗലക്ഷണം കണ്ടെത്തിയത്. അസുഖം ഗുരുതരമായതിനാൽ വെള്ളിയാഴ്ച വൈകീട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ മരിച്ചു. ചെള്ള് പനിയാണ് മരണകാരണമെന്ന് ഡോക്ടർമാര്‍ സ്ഥിരീകരിച്ചു. മക്കള്‍: അര്‍ഷന്‍, അര്‍ജിത്.

Tags:    
News Summary - womon died due to flea fever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.