മരം മുറി വിവാദം; വസ്​തുതാന്വേഷണത്തിന് യു.ഡി.എഫിന്‍റെ വിദഗ്​ധ സമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിലായി നടന്ന മരം മുറിക്കൽ വിവാദത്തി​ന്‍റെ വസ്തുതകൾ അന്വേഷിക്കാനായി  നിഷ്​പക്ഷരായ മൂന്നംഗ വിദഗ്ദ സമിതിയെ യു. ഡി. എഫ്. നിയോഗിച്ചതായി യു ഡി എഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.

പ്രൊഫ: ഇ. കുഞ്ഞികൃഷ്ണൻ, അഡ്വ: സുശീല ഭട്ട്, റിട്ടയർഡ് ഐ. എഫ്. എസ്. ഉദ്യോഗസ്ഥൻ ഒ. ജയരാജ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

യു. ഡി. എഫിലെ എല്ലാ കക്ഷി നേതാക്കന്മാരുമായി കൂടിയാലോചിച്ചാണ് സമിതിയെ നിശ്ചയിച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോർട്ട് പൊതുസമൂഹത്തിന് മുന്നിൽ യു. ഡി. എഫ്. ചർച്ച ചെയ്യുമെന്ന് വി. ഡി. സതീശൻ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Wood cutting controversy; UDF expert committee to look into the facts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.