വർക് ഷോപ്പിൽ തീപിടിത്തം; നാല് കാറുകൾ കത്തിനശിച്ചു

മൊറയൂർ: വാലഞ്ചേരിയിൽ വർക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ നാല് കാറുകൾ പൂർണമായും രണ്ടെണ്ണം ഭാഗികമായും കത്തിനശിച്ചു. മലപ്പുറം മച്ചിങ്ങൽ അമീറിന്റെ ഉടമസ്ഥതയിലുള്ള കാർ എ.സി വർക് ഷോപ്പിൽ ബുധനാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. തൊട്ടടുത്ത ഹോട്ടലിൽനിന്ന് തീപടർന്ന് വർക് ഷോപ്പിന്റെ ഓഫിസും ഇവിടെ സൂക്ഷിച്ച വാഹന പാർട്സുകളും കത്തിനശിച്ചു.

ഓഫിസിന് പുറത്ത് ഷെഡ്ഡിൽ നിർത്തിയിട്ട സ്ക്വാഡ, ബെൻസ്, എ സ്റ്റാർ, ഫോർച്ചൂണർ കാറുകളാണ് കത്തിയത്. ഏകദേശം ഒരു കോടിയുടെ നഷ്ടമുണ്ടായി. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി യൂനിറ്റുകളിലെ അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. 

Tags:    
News Summary - Workshop fire; Four cars were burnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.