തൃശൂർ: ഇന്ത്യയിൽ അപൂർവമായ നാടൻ പശുക്കളെ കാണണമെങ്കിൽ തൃശൂർ വലപ്പാട് പോയാൽ മതി. അവയെ കണ്ടെത്തി വളർത്തുന്ന ക്ഷീര കർഷകനെയും കാണാം. തൊഴിൽ ആതുര സേവനമെങ്കിലും നാടൻ പശു സംരക്ഷണത്തിനാണ് ഹോമിയോ ഡോക്ടറായ ഇ.എസ്. ദീപു സമയം ചെലവിടുന്നത്. കേരളത്തിെൻറ തനത് ഇനമായ വെച്ചൂർ പശു മുതൽ പാക് അതിർത്തിയിൽ കാണുന്ന സഹിവാൾ വരെ ഇവിെട തൊഴുത്തിലുണ്ട്. ഔഷധ ഗുണമുള്ള പാൽ ചുരത്തുന്ന നാടൻ ഇനങ്ങൾ ഇല്ലാതായേക്കുമെന്ന ചിന്തയാണ് തനത് ജനുസ്സുകളുടെ സംരക്ഷകനാക്കിയത്.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നാണ് തദ്ദേശ ഇനം പശുക്കളെ ഡോ. ദീപു തെൻറ തൊഴുത്തിലെത്തിച്ചത്. വെച്ചൂർ, ഗിർ, ഥാർ പാർക്കർ, സഹിവാൾ, പഹിവാൾ ഇനം പശുക്കളാണ് ഏറെയും.ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ഇനമായ വെച്ചൂർ പശു എട്ടെണ്ണമാണ് ഇവിടെയുള്ളത്. ഒന്നിൽ നിന്ന് പ്രതിദിനം മൂന്ന് ലിറ്റർ പാലേ ലഭിക്കൂ. എന്നാൽ, ഔഷധ ഗുണത്തിൽ മുമ്പനാണ്. തീറ്റക്കും പരിപാലനത്തിനും ചെലവ് കുറവായതിനാൽ ആർക്കും ഇവയെ വളർത്താമെന്ന് ദീപു പറയുന്നു. ഗുജറാത്തിലെ ഗിർ വനം അറിയപ്പെടുന്നത് സിംഹത്തിെൻറ പേരിലാണെങ്കിൽ ദീപുവിന് അത് പശുവാണ്.
ഗിർ വനത്തിലും സൗരാഷ്ട്ര മേഖലയിലെ ഭവനഗർ, ജുനഗഡ്, രാജ്കോട്ട്, അമറേലി ജില്ലകളിലെ കത്തിയവാർ വനമേഖലയും ഗിർ കുന്നിൻപ്രദേശങ്ങളിലും കാണപ്പെടുന്ന ഈ ഇനത്തിന് വലിയ വിലയാണ്. ഗാന്ധിജിയുടെ വർധ ആശ്രമത്തിൽ നിന്നാണ് ഥാർ പാർക്കർ ഇനത്തെ എത്തിച്ചത്. ശരിക്കും പാകിസ്താനിയായ പഹിവാൾ പശു രാജസ്ഥാനിെൻറ അതിർത്തി പ്രദേശങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്. പ്രതിദിനം 15- 30 ലിറ്റർ പാൽ ലഭ്യം.
പശു വളർത്തലിൽ പ്രധാന വെല്ലുവിളി തീറ്റയും മാലിന്യ സംസ്കരണവുമാണ്. ദീപുവിെൻറ വീട്ടിൽ 15 പശുക്കളാണുള്ളത്. ഒന്നരയേക്കറിൽ പശുക്കൾക്കൊപ്പം നിരവധി കരിങ്കോഴി, നാടൻ കോഴി, താറാവ് തുടങ്ങിയവയെയും വളർത്തുന്നുണ്ട്. ഡോക്ടർക്ക് പിന്തുണയുമായി ഭാര്യ ധന്യയും മക്കളായ ആര്യയും ഭുവനുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.