പെരിയാറിലുള്ളത്​ 28 കടുവകൾ 

കു​മ​ളി: പെ​രി​യാ​ർ വ​ന്യ​ജീ​വി സ​േ​ങ്ക​ത​ത്തി​ൽ ലോ​ക ക​ടു​വ ദി​നാ​ച​ര​ണം ​ശ​നി​യാ​ഴ്​​ച ന​ട​ക്കും. ജൈ​വ വൈ​വി​ധ്യ വ്യ​വ​സ്ഥ​യി​ലെ പ്ര​ധാ​നി​യാ​യ ക​ടു​വ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​​െൻറ പ്രാ​ധാ​ന്യം ഒാ​ർ​മി​പ്പി​ക്കു​ന്ന​തി​നാ​ണ്​ ജൂ​ലൈ 29 ലോ​ക ക​ടു​വ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. വൈ​വി​ധ്യ​ങ്ങ​ൾ നി​റ​ഞ്ഞ 925 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്​​തൃ​തി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പെ​രി​യാ​ർ ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ഏ​റ്റ​വു​മൊ​ടു​വി​ൽ ന​ട​ന്ന ക​ണ​ക്കെ​ടു​പ്പ്​​ പ്ര​കാ​രം 28 ക​ടു​വ​ക​ളാ​ണു​ള്ള​ത്.

വ​ന​ത്തി​നു​ള്ളി​ലെ ക​ടു​വ​ക​ളു​ടെ സ​ഞ്ചാ​ര​പ​ഥ​ങ്ങ​ളി​ൽ കാ​മ​റ​ക​ൾ ര​ഹ​സ്യ​മാ​യി സ്ഥാ​പി​ച്ചാ​ണ്​ വ​ർ​ഷം​തോ​റും ക​ണ​ക്കെ​ടു​പ്പ്​ ന​ട​ത്തു​ന്ന​ത്. ക​ടു​വ​ക​ളു​ടെ കാ​ൽ​പാ​ടു​ക​ൾ, കാ​ഷ്​​ഠം എ​ന്നി​ങ്ങ​നെ​യു​ള്ള അ​ട​യാ​ള​ങ്ങ​ളും ഫോ​േ​ട്ടാ​ക​ളും വി​ശ​ക​ല​നം ചെ​യ്​​താ​ണ്​ എ​ണ്ണം തി​ട്ട​പ്പെ​ടു​ത്തു​ക. 

ദി​നാ​ച​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി തേ​ക്ക​ടി​യി​ലും കു​മ​ളി​യി​ലും ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ഇ.​എ​സ്. ബി​ജി​മോ​ൾ എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. പെ​രി​യാ​ർ ക​ടു​വ​സ​േ​ങ്ക​തം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ ശി​ൽ​പ വി. ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ, ഉ​ന്ന​ത വ​ന​പാ​ല​ക​ർ, ഇ.​ഡി.​സി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കും.

ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പെ​രി​യാ​ർ ക​ടു​വ​സ​േ​ങ്ക​ത​ത്തി​​െൻറ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ ‘കാ​ടി​നെ അ​റി​യാ​ൻ പെ​രി​യാ​റി​ൽ ഒ​രു​ദി​നം’ പ​രി​പാ​ടി എം.​എ​ൽ.​എ ഫ്ലാ​ഗ്​​ഒാ​ഫ്​ ചെ​യ്യും. കാ​ടി​​െൻറ സ​മീ​പ​വാ​സി​ക​ളാ​യ നാ​ട്ടു​കാ​രെ ഒ​രു​ദി​വ​സം പൂ​ർ​ണ​മാ​യി വ​നം​വ​കു​പ്പി​​െൻറ ചെ​ല​വി​ൽ കാ​ട്ടി​നു​ള്ളി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​ണ്​ പ​രി​പാ​ടി. ഇ​തോ​ടൊ​പ്പം അ​നാ​ഥാ​ല​യ​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക്​ പ്ര​ത്യേ​ക പ​രി​പാ​ടി​യും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - world tigers day 29 July -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.