പേരാമ്പ്ര : കൂട്ടുകാരെപ്പോലെ സൈക്കിളിൽ യാത്രചെയ്യാൻ ആയിഷക്കും ആഗ്രഹമുണ്ട്. രക്ഷിതാക്കളുടെ പ്രയാസം മനസ്സിലാക്കിയ ആയിഷ തെൻറ ആഗ്രഹം പങ്കുവെച്ചത് മുഖ്യമന്ത്രി പിണറായി വിജയനോടാണ്. അവൾ എഴുതിയ കത്തിന് മറുപടിയും വന്നു. പിറകെ സൈക്കിളും. ചക്കിട്ടപാറയിലെ കുഞ്ഞിപ്പറമ്പില്‍ നാസറിെൻറയും സൗദയുടെയും മൂന്നു പെണ്മക്കളില് ഇളയവളാണ് അഞ്ചാം ക്ലാസുകാരിയായ ആയിഷ.
ഒക്ടോബറിലാണ് കത്തയച്ചത്. ജില്ല പഞ്ചായത്തിലെ രണ്ടു ജീവനക്കാര്‍ ആയിഷയുടെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ച് തിരിച്ചുപോയി. മുഖ്യമന്ത്രിയുടെ ഓഫിസ് സാമൂഹികനീതി വകുപ്പിന് നല്കിയ നിര്‍ദേശത്തെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പേരാമ്പ്രയിലെ സ്വര്‍ണവ്യാപാര സ്ഥാപനത്തിെൻറ സഹകരണത്തോടെ സൈക്കിള്‍ ലഭ്യമാക്കുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് നടന്ന ചടങ്ങില്‍ പ്രസിഡൻറ് എന്‍.പി. ബാബു സൈക്കിള്‍ കൈമാറി. ഫൈന്‍ ഗോള്‍ഡ് ഷോറൂം മാനേജര്‍ ഇ.ടി. സുനില്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.കെ. പാത്തുമ്മ, ശശികുമാര്‍ പേരാമ്പ്ര, പി.ടി. അഷ്റഫ്, എം. കുഞ്ഞമ്മദ്, റഷീദ് മുതുകാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.