ആലുവ: പുതുവൈപ്പ് ലാത്തിച്ചാർജുമായി ബന്ധപ്പെട്ട പരാതിയിൽ എതിർകക്ഷിയായ മുൻ കൊച്ചി ഡി.സി.പി യതീഷ് ചന്ദ്ര വെള്ളിയാഴ്ച ആലുവ പാലസിൽ നടന്ന മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിൽ ഹാജരായി. എന്നാൽ, കേസിെൻറ വിചാരണ കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസ് ജൂണിലേക്ക് മാറ്റി.
പുതുവൈപ്പ് എൽ.എൻ.ജി ടെർമിനലിനെതിരെ സമരം നടത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകാരെ പൊലീസ് മർദിച്ചെന്ന ഹരജിയിലാണ് യതീഷ് ചന്ദ്രയോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. എന്നാൽ, പ്രതിഭാഗം മൊഴിപ്പകർപ്പ് ലഭ്യമല്ലാത്തതിനാലാണ് വിചാരണ ആലുവയിൽ അടുത്ത സിറ്റിങ് നടക്കുന്ന ജൂൺ 29ന് ആരംഭിക്കാൻ തീരുമാനിച്ചത്.
സാക്ഷിയായിരുന്ന എസ്. ശർമ എം.എൽ.എയെ വാറൻറ് നൽകി വിളിപ്പിക്കണമെന്ന വാദിഭാഗം അഭിഭാഷകെൻറ ആവശ്യം കമീഷൻ നിരാകരിച്ചു. വാറൻറ് അയക്കാനുള്ള പ്രാധാന്യം ഇല്ലാത്തതിനാലാണ് ആവശ്യം നിരാകരിച്ചതെന്ന് കമീഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.