സർക്കാർ ശരിയായ ദിശയിൽ; തെറ്റുപറ്റിയാൽ മറച്ചുവെക്കില്ല- യെച്ചൂരി

തിരുവനന്തപുരം: സംസ്ഥാന സർക്കാറി​െൻറ പ്രവർത്തനം ശരിയായദിശയിലാണെന്നും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തി മുന്നോട്ടുപോകുമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെറ്റുപറ്റിയാൽ അത് ഒളിച്ചുവെക്കാൻ സി.പി.എമ്മോ സർക്കാറോ ആഗ്രഹിക്കുന്നില്ലെന്നും  സംസ്ഥാന സെക്രേട്ടറിയറ്റിനു ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ ചില ആക്രമണങ്ങൾ തടയുന്നതിൽ പൊലീസി​െൻറ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് യെച്ചൂരി പറഞ്ഞു. അത് മുഖ്യമന്ത്രി തന്നെ സമ്മതിച്ചതുമാണ്. അതി​െൻറ പേരിൽ ആരെയും ബലിയാടാക്കാനില്ല. സർക്കാറിനുമേലുള്ള നിരീക്ഷണവും പ്രവർത്തന അവലോകനവും തുടരും.  രാഷ്ട്രീയപാർട്ടി എന്ന നിലയിൽ, പാർട്ടി നേതൃത്വം നൽകുന്ന ഭരണത്തെ സ്വയം വിമർശനപരമായി വിലയിരുത്തുന്നത് ആരോഗ്യകരമായ പ്രവണതയാണ്.  ഈ സർക്കാർ അധികാരത്തിലെത്തിയിട്ട് എട്ടുമാസമേ ആകുന്നുള്ളൂ. ഗൗരവമായ വിലയിരുത്തലിന് സമയമായിട്ടില്ല. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ എല്ലാം പാലിച്ച്  മുന്നോട്ടുപോകാൻ ശ്രമിക്കു മെന്നുംയെച്ചൂരി കൂട്ടിച്ചേർത്തു.

കേരളത്തിൽ സി.പി.എമ്മിനെ ലക്ഷ്യംവെച്ചാണ് ആർ.എസ്.എസും ബിജെ.പിയും മുന്നോട്ടുപോകുന്നത്. കോയമ്പത്തൂരിൽ നടന്ന ആർ. എസ്.എസ് സമ്മേളനത്തിലും പ്രധാനലക്ഷ്യം സി.പി.എം തന്നെയായിരുന്നു. അക്രമത്തിലൂടെ സ്വാധീനം വർധിപ്പിക്കാമെന്നാണ് ഇവർ കരുതുന്നത്. കൊലപാതക രാഷ്ട്രീയത്തിലൂടെ സർക്കാറിനെ ദുർബലമാക്കാനാണ് ശ്രമിക്കുന്നത്. അതിന് തെളിവാണ് കഴിഞ്ഞ എട്ടുമാസത്തിനിടയിൽ ഒമ്പത് സി.പി.എം പ്രവർത്തകർ കേരളത്തിൽ കൊല്ലപ്പെട്ടത്. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ല. ജനാധിപത്യപരമായ മാർഗങ്ങളിലൂടെ ബി.ജെ.പിയെ നേരിടുമെന്നും യെച്ചൂരി പറഞ്ഞു.

 

Tags:    
News Summary - yechuri statement about RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.