ന്യൂഡൽഹി: ശബരിമലയിലെത്തിയ ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം എന്നപേരിൽ പ്രചരിക്കുന്നത് വ്യാജചിത്രം.സമൂഹ മാധ്യമങ്ങളിൽ വൈറലായ ചിത്രം തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ചിലർ മെനഞ്ഞതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
‘സുഹാസിനി രാജിെൻറ ദൗത്യം എന്തെന്നു മനസ്സിലായോ?’ എന്ന ചോദ്യമുന്നയിച്ചാണ് ഫോേട്ടാ പ്രചരിപ്പിച്ചത്. എന്നാൽ, പൗരാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് െയച്ചൂരിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് സുഹാസിനിയുടേതെന്ന പേരിൽ പ്രചരിക്കുന്നത്.
2015 ഓഗസ്റ്റിൽ മുംബൈ ആസാദ് മൈതാനിൽ നടന്ന സി.പി.എം റാലിയിൽ ഇരുവരും പങ്കെടുത്തപ്പോഴുള്ള ചിത്രമാണിത്. അപകീർത്തിപ്പെടുത്തും വിധം തെൻറ പേരിൽ വ്യാജചിത്രങ്ങൾ പ്രചരിക്കുന്നതായി കഴിഞ്ഞദിവസം സുഹാസിനിയും വ്യക്തമാക്കിയിരുന്നു. ഒക്ടോബർ 18നാണ് സുഹാസിനി സുഹൃത്തിനൊപ്പം ശബരിമലയിലെത്തിയത്. മരക്കൂട്ടം വരെയെത്തിയെങ്കിലും പ്രതിഷേധത്തെതുടർന്ന് മടങ്ങേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.