തൊടുപുഴ: പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർഥികൾക്കിടയിൽ അവബോധം വളർത്താൻ ആരോഗ്യവകുപ്പിെൻറ 'മഞ്ഞ വര' കാമ്പയിൻ കൂടുതൽ സ്കൂളുകളിലേക്ക്. ഇതിെൻറ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിനകം 3000 വിദ്യാലയങ്ങളിൽ നടപ്പാക്കിയ കാമ്പയിനിലൂടെ വിദ്യാർഥികളെ പുകയില വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളികളാക്കാൻ കഴിഞ്ഞ സാഹചര്യത്തിലാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.
ബോധവത്കരണ പ്രവർത്തനങ്ങളിൽ വിദ്യാർഥികളെ സജീവ പങ്കാളികളാക്കാനും അതുവഴി പുകയിലയുടെ അപകടം അവരെ ബോധ്യപ്പെടുത്താനും ലക്ഷ്യമിട്ടാണ് കാമ്പയിൻ. എൻ.എസ്.എസ് യൂനിറ്റുകൾ വഴി സർക്കാർ േമഖലയിലെ മൂവായിരത്തോളം ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിലാണ് കാമ്പയിൻ നടപ്പാക്കിയത്. ഇതിെൻറ ഭാഗമായി സ്കൂളിെൻറ നൂറുവാര ചുറ്റളവിൽ വിദ്യാർഥികൾ മഞ്ഞവര വരച്ച് പുകയില വിമുക്ത മേഖല എന്ന ബോർഡ് സ്ഥാപിക്കും. ഇതോടൊപ്പം സ്കൂളിെൻറ ചുറ്റുമതിലിൽ കുട്ടികൾ പുകയില വിരുദ്ധ സന്ദേശങ്ങൾ എഴുതുകയും പോസ്റ്ററുകൾ വരക്കുകയും ചെയ്യും.
കാമ്പയിന് അനുബന്ധമായി 'സാർഥകം' പദ്ധതിവഴി കുട്ടികൾക്ക് തൊട്ടടുത്ത അർബുദ ചികിത്സാ കേന്ദ്രമോ തിരുവനന്തപുരം ആർ.സി.സിയോ സന്ദർശിച്ച് പുകയിലജന്യ അർബുദം പിടിപെട്ടവരുമായി ആശയവിനിമയത്തിന് അവസരമൊരുക്കും. പരിപാടിയിലൂടെ വിദ്യാർഥികളിലുണ്ടായ മാറ്റം അത്ഭുതപ്പെടുത്തുന്നതാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
കാമ്പയിൻ സ്വകാര്യ സ്കൂളുകളിലേക്കും സി.ബി.എസ്.ഇ സ്കൂളുകളിലേക്കും വ്യാപിപ്പിക്കാൻ ചർച്ച നടക്കുകയാണ്. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ എൻ.എസ്.എസ് യൂനിറ്റുകളുടെ സഹായത്തോടെ ഇൗ വർഷം ഹൈസ്കൂൾ, യു.പി തലങ്ങളിലും കാമ്പയിൻ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സർക്കാർ സഹായിക്കും...
ശ്വാസകോശത്തെ ബാധിക്കുന്ന കോവിഡ് പുകവലിക്കാരിൽ ഗുരുതരമായേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പുകവലി ഉപേക്ഷിക്കാൻ ഏറ്റവും പറ്റിയ സമയം കോവിഡ്കാലമാണെന്ന തിരിച്ചറിവിൽ പുതിയൊരു പദ്ധതിക്ക് തുടക്കമിടുകയാണ് ആരോഗ്യ വകുപ്പ്.
മാസ്ക് ധരിക്കുന്നതിനാൽ പൊതുസ്ഥലത്തെയും കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ വീട്ടിലിരുന്നുമുള്ള പുകവലി ഇപ്പോൾ കുറവാണ്. ഇൗ സാഹചര്യത്തിൽ പുകവലിശീലം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒാൺലൈനായി കൗൺസലിങ് നൽകുന്ന പദ്ധതിയാണ് ആരോഗ്യവകുപ്പ് നടപ്പാക്കുന്നത്. ഇതിെൻറ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.