പീയൂഷ വർഷം നിലനിൽക്ക​െട്ട

ഞങ്ങൾ, കഥകളിക്കാർക്ക്​ കർക്കടകമാസം ഉഴിച്ചിൽ തുടങ്ങിയ സുഖചികിത്സയുടെ മാസമാണ്​. പുലർച്ച നാലുമണിക്കാരംഭിക്കുന്ന കാൽസാധകങ്ങളും മെയ്യുറപ്പ്​ ചുവടുകളും കഴിഞ്ഞാൽ ശരീരമാസകലം എണ്ണതേച്ച്​ ഉഴിച്ചിൽ തുടങ്ങുന്നു. സന്ധികൾ മുഴുവനും ഉടച്ച്​ അയവുള്ളതാക്കുന്ന ദീർഘനേരത്തെ ഉഴിച്ചിലിനുശേഷം സന്ധ്യാസമയംവരെ നീണ്ടുനിൽക്കുന്ന പരിശീലന പരിപാടികൾക്കുശേഷം വിശ്രമാവസ്​ഥയിലേക്ക്​ പ്രവേശിക്കു​േമ്പാൾ പീയൂഷ വർഷമായി കേൾക്കുന്നു, ആശാ​​​െൻറ രാമായണ പാരായണം. കർക്കടക മാസം ഒന്നു​ മുതൽ 30വരെ നീണ്ടുനിൽക്കുന്നു ഇൗ പാരായണം. തറവാട്ടിലെ ചാണകം മെഴുകിയ കോലായിൽ അഞ്ചു​ തിരിയിട്ട്​ നിറയെ എണ്ണയൊഴിച്ച്​ കത്തിച്ച നിലവിളക്കി​​​െൻറ മുമ്പിൽ സ്​ഥാപിച്ച ഭസ്​മം കൊണ്ട്​ കളംവരച്ച പലകയിൽ തുറന്നുവെച്ച തുഞ്ചത്തെഴുത്തച്ഛ​​​െൻറ അധ്യാത്​മ രാമായണം പുസ്​തകം നിവർത്തിവെച്ച്​ കൈതൊട്ട്​ വന്ദിച്ചാണ്​ ആശാ​​​െൻറ രാമായണ പാരായണം ആരംഭിക്കുന്നത്​. ഏകദേശം ഒരു മണിക്കുർ നീണ്ടുനിൽക്കുന്ന പാരായണം കഴിഞ്ഞാൽ ഒരു ഇൗർക്കിൽ കഷണംകൊണ്ട്​ അടയാളം വെച്ച്​ പുസ്​തകം അടച്ച്​ വീണ്ടും തൊട്ട്​ തലയിൽവെച്ച്​ തട്ടിൻപുറത്ത്​ ഭക്​തിപൂർവം വെക്കും.

കഥകളി സംഗീതജ്​ഞരുടെ ആലാപനശ്രദ്ധയോടെ പതിഞ്ഞ രീതിയിൽ ആരംഭിച്ച്​ ഉച്ചസ്​ഥായിയിൽ അവസാനിക്കുന്ന ഒാരോ വരിയു​െടയും ആലാപനം അക്ഷരസ്​ഫുടതയോടെ അതീവ ശ്രദ്ധയോടെയായിരുന്നു ആശാൻ നിർവഹിച്ചുകൊണ്ടിരുന്നത്​. അത്​ കേട്ടുകൊണ്ട്​ അടുത്തിരിക്കുന്ന ഞങ്ങൾക്ക്​ അതീവ ഹൃദ്യമായ ഒരനുഭവമായിരുന്നു അക്കാലത്ത്​. പിതാവി​​​െൻറ സത്യസംരക്ഷണത്തിനായി രാജപദവിയും സകല സമ്പത്തും ത്യജിച്ച്​ കാഷായവസ്​ത്രധാരിയായി കാട്ടിലേക്കു​പോകുന്ന ശ്രീരാമൻ, ഭർത്താവി​​​െൻറ സുഖദുഃഖങ്ങൾ ത​​േൻറതു കൂടിയാണെന്ന്​ വിശ്വസിച്ച്​ സകല സൗഭാഗ്യങ്ങളും വെടിഞ്ഞ്​ കാട്ടിലേക്ക്​ പോകുന്ന പതിവ്രതയായ സീത, ജ്യേഷ്​ഠനു നിഷേധിക്കപ്പെട്ട ജീവിത സുഖങ്ങൾ തനിക്കും വേണ്ടെന്ന്​ തീരുമാനിക്കുന്ന സഹോദര സ്​നേഹത്തി​​​െൻറ മൂർത്തീകരണമായ ലക്ഷ്​മണൻ, മാതാവി​​​െൻറ ദുഷ്​ചിന്തയിൽനിന്ന്​ വന്നുപെട്ട താൽക്കാലിക രാജപദവിയിൽ മനംനീറുന്ന ഭരതൻ, അപഹരണത്തിനകപ്പെട്ട സ്​ത്രീ സംരക്ഷണത്തിന്​ സ്വജീവൻ നൽകേണ്ടിവന്ന ജടായു, ആപത്ത്​ സഹായിയായെത്തിയ സുഹൃത്തിനെ സഹായിക്കാൻ ശിലാപർവതങ്ങൾ പോലും ചുമന്നുകൊണ്ടുവന്ന്​ സേതുബന്ധനം നടത്തിയ സുഗ്രീവസൈന്യം.. അങ്ങനെ എത്രയെത്ര മറക്കാനാകാത്ത കഥാപാത്രങ്ങളെയാണ്​ ഇൗ രാമായണ പാരായണത്തിൽകൂടി ഞാൻ പരിചയപ്പെ​ട്ടതെന്നോർക്കു​േമ്പാൾ വിസ്മയം തോന്നുന്നു.

പിൽക്കാലത്ത്​ ശ്രീ മേക്കുന്നത്ത്​​ കുഞ്ഞികൃഷ്​ണൻ നായർ ഏഴ്​ എപ്പിസോഡുകളായി രചിച്ച രാമായണം നൃത്തനാടകങ്ങൾ സംവിധാനംചെയ്​ത്​ നൂറുകണക്കിൽ അരങ്ങുകളിൽ അവതരിപ്പിക്കാൻ എനിക്ക്​ പ്രചോദനമായത്​ ഇൗ രാമായണ പാരായണ ​ശ്രവണമാണ്​. സൂക്ഷ്​മദർശനത്തിൽ രാമായണത്തിലെ ഒാരോ കഥാപാത്രവും ഒാരോ ജീവിതദർശന മാതൃകയാണ്​. ഇത്തരമൊരു കൃതിക്ക്​ ജന്മംനൽകിയ വാല്​മീകി മഹർഷിയുടെ ഒാർമകൾക്കു മുമ്പിൽ സഹസ്രപ്രണാമം. ആ കൃതിയുടെ അന്തഃസത്ത ഒാരോ കേരളീയ​​​െൻറ മനസ്സിലും പീയൂഷ വർഷമായി ചൊരിഞ്ഞ തുഞ്ചത്താചാര്യനും പ്രണാമം. മഹർഷി അരുളിയതുപോലെ ഇൗ ഭൂമിയിൽ പർവതങ്ങളും നദികളും നിലനിൽക്കുന്ന കാലത്തോളം രാമായണവും നിലനിൽക്ക​െട്ട.

Tags:    
News Summary - Yellow Year - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.