ഇന്നലെ കശ്മീര്‍ ഇന്ന് ലക്ഷദ്വീപ് നാളെ കേരളം -പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: വളരെ സമാധാനപ്രിയരായി ജീവിച്ചു കൊണ്ടിരിക്കുന്ന ഒരു ജനതക്ക് നേരെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇത് ഒരു പരീക്ഷണശാല പോലെയാണ്. ഇന്നലെ കശ്മീര്‍ ഇന്ന് ലക്ഷദ്വീപ് നാളെ കേരളമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാര്‍ലമെന്‍റില്‍ കശ്മീരിനെ സംബന്ധിച്ച് മാറ്റം കൊണ്ടു വന്നപ്പോള്‍ ആരും ഓര്‍ത്തില്ല, ഒറ്റവെട്ടിന് കശ്മീര്‍ വേറെ ജമ്മു വേറെ ലഡാക്ക് വേറെ ആകുമെന്ന്. അവര്‍ക്ക് ഇഷ്ടമില്ലാത്ത എവിടെ വേണമെങ്കിലും വരാം. കേരളം അവര്‍ക്ക് ഇഷ്ടമില്ലാത്ത പ്രദേശമാണ്. സംഘ്പരിവാറിന് ഇഷ്ടമില്ലാത്ത സ്ഥലത്തൊക്കെ അവര്‍ ഇഷ്ടമുള്ള പരിഷ്‌കാരം കൊണ്ടുവരുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

ല​ക്ഷ​ദ്വീ​പ്​ ജ​ന​ത​യു​ടെ ജീ​വി​ത​ത്തി​ന്​ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ കേരള നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കിയിരുന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വ​ത​രി​പ്പിച്ച പ്ര​മേ​യം ഐ​ക​ക​ണ്​​ഠ്യേ​നയാണ് നിയമസഭ പാ​സാ​ക്കിയത്.

ലക്ഷദ്വീപ് ജനതയുടെ മേൽ കാവി അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളും അടിച്ചേൽപ്പിക്കാൻ നീക്കമെന്ന് പ്രമേയം കുറ്റപ്പെടുത്തി. ദ്വീപ് നിവാസികളുടെ തനതായ ജീവിതരീതി ഇല്ലാതാക്കുന്നു. തെങ്ങുകളിൽ കാവി കളർ പൂശുന്നതു പോലുള്ള പരിഷ്കാരങ്ങളാണ് നടപ്പാക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തിയിരുന്നു.

ഭരണഘടനയോടുള്ള വെല്ലുവിളി - ഇ. ചന്ദ്രശേഖരൻ (സി.പി.ഐ)

ഭരണഘടനയോടുള്ള വെല്ലുവിളിയാണ് അഡ്മിനിസ്​ട്രേറ്ററുടെ നടപടി. രാജ്യസ്നേഹമുള്ള ഒരാൾക്കും ഇവ അംഗീകരിക്കാനാകില്ല. ജനിച്ച് ജീവിക്കുന്ന മണ്ണിെൻറ അവകാശികൾ അല്ലാതാക്കുന്ന നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. ഭരണഘടനാവിരുദ്ധരെ ഭരണഘടന പദവിയിൽനിന്ന് ഒഴിവാക്കണം. അഡ്മിനിസ്​ട്രേറ്ററെ ചുമതലകളിൽനിന്ന് മാറ്റിക്കൊണ്ട് ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതവും സംസ്കാരവും ഭക്ഷണവും സംരക്ഷിക്കാൻ കേന്ദ്രം തയാറാകണം


അഡ്മിനിസ്​ട്രേറ്റർ ഉപകരണം മാത്രം -മാത്യു ടി. തോമസ് (ജനതാദൾ -എസ്)

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളാണ് ലക്ഷദ്വീപ് നിവാസികൾക്ക് നിഷേധിക്കപ്പെടുന്നത്. രാജ്യത്താകമാനം നടപ്പാക്കാൻ സംഘ്​പരിവാർ ലക്ഷ്യമിടുന്ന പരിപാടികളുടെ പൈലറ്റ് പ്രോജക്ടാണ് ലക്ഷദ്വീപിൽ നടപ്പാക്കുന്നത്. ഈ ആപത്ത് നാം തിരിച്ചറിയണം. അഡ്മിനിസ്​ട്രേറ്റർ ഒരു ഉപകരണം മാത്രമാണ്. ഇത്തരം നിർദേശങ്ങൾ നൽകിയിട്ടുള്ളത് മറ്റ് ചില കേന്ദ്രങ്ങളിൽനിന്നാണ്. ഇവരെ ചെറുത്തുതോൽപിക്കാനുള്ള ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം കേരളവും ചേരുകയാണ്

ഭരണകൂടത്തിെൻറ അധിനിവേശം -മോൻസ് ജോസഫ് (കേരള കോൺഗ്രസ്)

ജനാധിപത്യത്തിന് നേരെയുള്ള ഭരണകൂടത്തിെൻറ അധിനിവേശമാണ് ലക്ഷദ്വീപിൽ അരങ്ങേറുന്നത്. അഡ്മിനിസ്​ട്രേറ്റർ അദ്ദേഹത്തിെൻറ സ്വകാര്യ സംരംഭംപോലെ ദ്വീപിൽ അഴിഞ്ഞാടുമ്പോൾ ഇവക്കൊക്കെ കുടപിടിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ദ്വീപ് ജനതയോടുള്ള കേന്ദ്രത്തിെൻറ പ്രതികാര നടപടിയായേ ഇവയെ കാണാൻ സാധീക്കൂ. ദ്വീപ് ജനങ്ങൾക്കെതിരെയുള്ള ക്രൂരമായ വേട്ടയാടലിനെതിരെ കേരളത്തിെൻറ ഒറ്റക്കെട്ടായ വികാരമാണ് പ്രമേയം.

കൈയുംകെട്ടി നോക്കിനിൽക്കാനാകില്ല -ഡോ.എൻ. ജയരാജ് (കേരള കോൺഗ്രസ് -എം)

ലക്ഷദ്വീപിലെ ശാന്തമായ കടലിനെ അശാന്തമാക്കാനുള്ള ആരുടെയൊ​െക്കയോ ബോധപൂർവമായ നീക്കമാണ് അഡ്മിനിസ്​ട്രേറ്ററുടെ നടപടിയിലൂടെ പുറത്തുവന്നിട്ടുള്ളത്. ഇതിനെതിരെയാണ്​ കേരളം ഗൗരവമായി ചിന്തിക്കേണ്ടത്. ഒരു ജനതയുടെ സ്വത്തബോധത്തെയും പൗരബോധത്തെയും ഇല്ലാതാക്കിക്കൊണ്ട് കേന്ദ്രം മുന്നോട്ടുപോകുമ്പോൾ ജനാധിപത്യ അവകാശങ്ങളെക്കുറിച്ച ് വളരെ ഗൗരവമായി ചിന്തിക്കുന്ന നമുക്ക് ഇതൊന്നും കൈയും കെട്ടി നോക്കിനിൽക്കാൻ കഴിയില്ല. 

Tags:    
News Summary - 'Yesterday Kashmir Today Lakshadweep Tomorrow Kerala'- PK Kunhalikutty react in Lakshadweep Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.