ഓൺലൈൻ തട്ടിപ്പ്: യുവാവും യുവതിയും പിടിയിൽ

പാലക്കാട്: ഓൺലൈൻ വഴി പണം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ യുവാവും യുവതിയും പാലക്കാട് സൈബർ പൊലീസിന്‍റെ പിടിയിലായി. നൈജീരിയൻ സ്വദേശിയായ യുവാവും നാഗാലാൻഡുകാരിയായ യുവതിയുമാണ് പിടിയിലായത്.

വിദേശത്ത് താമസിക്കുന്നവരാണെന്ന് വിശ്വസിപ്പിച്ച് ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് പണവും സമ്മാനനും കൊറിയർ വഴി അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടിയിരുന്നത്. വിമാനത്താവളത്തിൽ കസ്റ്റംസ് ചാർജ്, മറ്റു നികുതികളുടെ പേര് പറഞ്ഞ് ലക്ഷക്കണക്കിന് രൂപയാണ് ഈ സംഘം തട്ടിയെടുത്തത്.

കഞ്ചിക്കോട് ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയുടെ അഞ്ചു ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഇവരെ ഇന്‍റർനെറ്റ് ഉപയോഗവും മൊബൈൽ ഫോൺ ടവർ ലൊക്കേഷനും പിന്തുടർന്നാണ് പിടികൂടിയത്. പാലക്കാട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ അന്വേഷണ സംഘം ഇതിനായി ഡൽഹിയിൽ എത്തുകയായിരുന്നു.

Tags:    
News Summary - Young man and woman arrested in Online cheating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.