ചേർത്തല : ബൈക്കിന് പോകാൻ വഴി കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ പ്രതിയെ അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തു.ചേർത്തല തെക്ക് പഞ്ചായത്ത് 8ാം വാർഡിൽ കുറുപ്പൻകുളങ്ങര വെളിയിൽ വീട്ടിൽ ഉണ്ണിക്കുട്ടനാണ് (28) അറസ്റ്റിലായത്.
കട്ടപ്പന ഡിപ്പോയിലെ ബസ് ഡ്രൈവറായ ഇടുക്കി വാഴത്തോപ്പ് പഞ്ചായത്ത് നാലാം വാർഡിൽ ചീനിക്കൽ വീട്ടിൽ ഇബ്രാഹിമിനാണ് (48) ശനിയാഴ്ച രാത്രി പരിക്കേറ്റത്. ഇടുക്കി കട്ടപ്പനയിൽനിന്നും ചേർത്തല വഴി അർത്തുങ്കൽ പള്ളിയിലേയ്ക്ക് സർവിസ് നടത്തുന്ന കട്ടപ്പന ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് ചേർത്തല കറുപ്പൻകുളങ്ങര കവലയ്ക്ക് തെക്കുവശം എത്തിയപ്പോഴാണ് സംഭവം.
സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ് നെറ്റിൽ അഞ്ച് തുന്നലുമായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് ഇബ്രാഹിം. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.