വീട്ടിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടികളുമായി യുവാവ് പിടിയിൽ

അടിമാലി: വീട്ടിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റിൽ. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ രാജേന്ദ്രൻ കെയും സംഘവും ചേർന്ന് രഹസ്യ വിവരത്തെ തുടർന്ന് രാജാക്കാട് പഴയ വിടുതി കോളനി ഭാഗത്ത്‌ നടത്തിയ പരിശോധനയിലാണ് പള്ളിക്കവല മാണിപ്പുറത്ത് ജോയി മകൻ സനീഷ് എം.ജി(27) എന്നയാൾ പിടിയിലായത്.

നട്ടുവളർത്തി പരിപാലിച്ചു വന്നിരുന്ന രണ്ട് കഞ്ചാവ് ചെടികളും ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്.. 246 സെന്റീമീറ്റർ നീളമുള്ള വലിയ ചെടിയും 66 സെന്റീമീറ്റർ നീളമുള്ള മറ്റൊരു ചെടിയുമാണ് സനീഷിന്റെ വീട്ടിൽ നിന്നും എക്‌സൈസ് സംഘം കണ്ടെത്തിയത്. ഇത്തരത്തിൽ കഞ്ചാവ് ചെടി നട്ടു വളർത്തുന്നത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

പ്രിവന്റീവ് ഓഫിസർ പ്രദീപ് കെ. വി, ദിലീപ് എൻ.കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് കെ.എം, ധനിഷ് പുഷ്പചന്ദ്രൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിമി ഗോപി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Tags:    
News Summary - Young man arrested with cannabis plants grown at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.