അറസ്റ്റിലായ ജോഷി തോമസ്‌

പ്രവാചകനെ നിന്ദിച്ച് ഫേസ്ബുക്ക്​ പോസ്റ്റ്​; യുവാവ്​ അറസ്റ്റിൽ

അടിമാലി: സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രവാചക നിന്ദ നടത്തിയ സംഭവത്തില്‍ അടിമാലി 200 ഏക്കര്‍ സ്വദേശിയായ യുവാവ് അറസ്റ്റിൽ. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോഷി തോമസ് (39) ആണ് അറസ്റ്റിലായത്.

ഫേസ്ബുക്ക് വഴി പ്രവാചകന്‍ മുഹമ്മദ് നബിയെയും ഇസ്ലാം മതത്തെയും അവഹേളിച്ച സംഭവത്തില്‍ അടിമാലി സി.ഐ ക്ലീറ്റസ് കെ. ജോസഫിന്‍റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

വിവാദ പോസ്റ്റിനു കീഴില്‍ നിരവധി കമന്‍റുകള്‍ എത്തി. പോസ്റ്റ് നീക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജോഷി തയാറായില്ല. തുടർന്ന്​ പോപുലർ ഫ്രണ്ട്​, എസ്​.ഡി.പി.ഐ പ്രവർത്തകർ ​അടിമാലി പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവം വിവാദമായതോടെ ഒളിവില്‍ പോയ പ്രതിയെ പൊലീസ്​ സംഘം തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇയാളുടെ പ്രൊഫൈലില്‍ ഇതര മത വിഭാഗങ്ങളുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന നിരവധി പോസ്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Tags:    
News Summary - young man at Adimali arrested for insulting the Prophet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.