ഇരിങ്ങാക്കുട: ഇളയച്ഛെൻറ മകളെ ശല്ല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവ് മർദനമേറ്റ് മരിച്ചു. കൊരുമ്പിശ്ശേരി പുതുക്കാട്ടില്‍ വേണുഗോപാലിെൻറ മകന് സുജിത്ത് വേണുഗോപാല്‍ (26) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട ്ആറു മണിയോടെയാണ് സുജിത്തിന് മർദനമേറ്റത്.
ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡ് ഓട്ടോറിക്ഷ പേട്ടയില്‍ വെച്ച് ഓട്ടോ ഡ്രൈവര്‍ പടിയൂര്‍ സ്വദേശി പത്തായക്കാട്ടില് മിഥുന് (32) ആണ് മാരകായുധം കൊണ്ട് ക്രൂരമായി മര്‍ദിച്ചത്. നിരവധി ആളുകളും ഓട്ടോ ഡ്രൈവര്‍മാരും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. മർദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ സുജിത്തിനെ ഏറേ നേരം കഴിഞ്ഞാണ് താലൂക്കാശുപത്രിയിലേക്ക് കൊണ്ടു പോയത്. നില ഗുരുതരമായതിനാല്‍ ഇരിങ്ങാലക്കുട സഹകരണാശുപത്രിയിലെ വെൻറിലേറ്ററിലേക്ക് മാറ്റി. ബുധനാഴ്ച പുലര്‍ച്ച ഒരു മണിക്ക് മരിച്ചു.
ഇളയച്ഛെൻറ മകളെ ശല്ല്യം ചെയ്തത് ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് മർദനത്തിനുളള കാരണമെന്ന് സുജിത്തിെൻറ ബന്ധുക്കള്‍ പറഞ്ഞു. മർദനത്തിനു ശേഷം പ്രതി പെരുവല്ലി പാടത്തിനു ൃസമീപം വച്ച് ഇളയച്ഛനെയും മകളേയും ഓട്ടോറിക്ഷയില്‍ എത്തി ൃതടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തതായി പറയുന്നു. അതേസമയം നഗരമധ്യത്തില്‍ നടന്ന സംഭവത്തിലെ പ്രതിയെ പിടികൂടാന്‍ പൊലീസിനു ഇനിയും കഴിഞ്ഞിട്ടില്ല. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫെമസ് വർഗീസിെൻറ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുവാന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്.
സുജിത്തിെൻറ മൃതദേഹം പോസ്റ്റുേമാര്ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. രണ്ടു വര്‍ഷം മുമ്പ് വിദേശത്തു നിന്നു നാട്ടില്‍ എത്തിയ സുജിത്ത് കൊച്ചിയില്‍ സ്വകാര്യ കമ്പനിയില്‍ ഇൻറീരിയല്‍ ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു. അമ്മ: അരുണ. സഹോദരി: സുവര്‍ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.