മറയൂര്‍: മറയൂരിൽ യുവാവിനെ മരിച്ചനിലയിലും യുവതിയെ പരിക്കുകളോടെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയ സംഭവത്തില്‍ തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുെന്നന്ന് യുവതിയുടെ മൊഴി. വ്യാഴാഴ്ച ഉച്ചയോടെയാണ് പെരുമ്പാവൂര്‍ മാറമ്പള്ളി നാട്ടുകല്ലുങ്കല്‍ നാദിര്‍ഷയെ (30) കൈ ഞരമ്പുകൾ മുറിഞ്ഞ് കൊക്കയില്‍ വീണ് മരിച്ചനിലയിലും മറയൂര്‍ സ്വദേശിയും അധ്യാപികയുമായ യുവതിയെ (28) ഇരുകൈയും മുറിഞ്ഞ് രക്തം വാര്‍ന്ന നിലയിലും കണ്ടെത്തിയത്.
കമിതാക്കൾ ഒരുമിച്ച് ആത്മഹത്യക്ക് ശ്രമിെച്ചന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, തനിക്ക് മരിക്കാന്‍ താൽപര്യം ഇല്ലായിരുന്നെന്നും നാദിര്‍ഷ ബലമായി തെൻറ ഇരുകൈയിലെയും ഞരമ്പ് മുറിക്കുകയുമായിരുെന്നന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴി.
പൊലീസ് പറയുന്നത്: രണ്ടുവര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. സംഭവം നടന്ന വ്യാഴാഴ്ച രാവിലെ പെരുമ്പാവൂരില്‍നിന്ന് മറയൂരിലെത്തിയ നാദിര്‍ഷ യുവതിയെ ഫോണില്‍ വിളിച്ച് പ്രധാന കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇരച്ചില്‍പാറയിൽ എത്തിച്ചു. തുടർന്ന് ഒരുമിച്ച് മരിക്കാൻ നിർബന്ധിച്ചതായാണ് യുവതി പറയുന്നത്. തുടർന്ന് ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞ് യുവാവ് മൊബൈല്‍ ഫോണിൽ വിഡിയോ ചിത്രീകരിച്ച ശേഷം യുവതിയുടെ ആഭരണങ്ങളും മൊബൈൽ േഫാണും വാഹനത്തിനുള്ളില്‍ െവക്കാന്‍ നിര്‍ബന്ധിച്ചു. ഭയം തോന്നിയ യുവതി രക്ഷപ്പെടുന്നതിന് ഫോണില്‍നിന്ന് ദൃശ്യങ്ങള്‍ നാദിര്‍ഷയുടെ സഹോദരിക്കും സുഹൃത്തുക്കൾക്കും അയച്ചു.
സഹോദരിയും മറ്റും തിരികെ വിളിച്ചപ്പോള്‍ അവരോട് നാദിർഷ ദേഷ്യപ്പെടുകയും ഫോണ്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. പിന്നീട് ബലമായി തെൻറ കൈയിലെ ഞരമ്പ് മുറിക്കുകയായിരുെന്നന്ന് യുവതി പറയുന്നു. അപ്പോള്‍ ബോധരഹിതയായെങ്കിലും പിന്നീട് രക്ഷപ്പെടാൻ ശ്രമിച്ചു. വിനോദസഞ്ചാരികൾക്ക് ടിക്കറ്റ് വില്‍പന നടത്തിക്കൊണ്ടിരുന്ന ആളോട് താഴെ ഒരാള്‍ ഉണ്ടെന്നും തന്നെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും യുവതി വെളിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
അതിനിടെ, യുവതിയെ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ സ്ഥലത്തും യുവാവിെൻറ മൃതദേഹം കണ്ടെത്തിയ സ്ഥലത്തും ഇടുക്കിയില്‍നിന്നുള്ള ഫോറന്‍സിക് വിദഗ്ധർ തെളിവ് ശേഖരിച്ചു. നാദിര്‍ഷയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറി. മറയൂര്‍ ഇന്‍സ്പെക്ടർ പി.ടി. ബിജോയ്, സബ് ഇന്‍സ്പെക്ടർ അനൂപ്മോന്‍, അഡീഷനല്‍ എസ്.ഐ സനല്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനുമോഹന്‍, ജാഫര്‍, നൗഷാദ്, എബിന്‍ ജോയി, സയൻറിഫിക് അസിസ്റ്റൻറ് ധനുജ എന്നിവരടങ്ങുന്ന സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.