നെടുമ്പാശേരിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ; സുഹൃത്തിന് പരിക്ക്

എറണാകുളം: നെടുമ്പാശേരിയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ വാണിയംകോട് പൂവത്തുപറമ്പിൽ അൻസൽ ഹംസയാണ് മരിച്ചത്. അൻസലിന്റെ സുഹൃത്ത് ധർമജനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം മേൽപ്പാലത്തിലുള്ള റെയിൽപാളത്തിന്റെ അരികിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. ഓടി മാറാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. അൻസലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

Tags:    
News Summary - young man died after being hit by a train in Nedumbassery; friend is injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.