നബിദിനാഘോഷത്തിന് ലൈറ്റ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

വിതുര (തിരുവനന്തപുരം): നബിദിനാഘോഷത്തിനായി അലങ്കാര ലൈറ്റുകൾ സജ്ജീകരിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. തൊളിക്കോട് തുരുത്തി ഷാനവാസ്‌ മൻസിലിൽ റാഫിയുടെ മകൻ സനോഫർ (24) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു അപകടം. നബിദിനാഘോഷത്തിന്റെ ഭാഗമായി മരത്തിൽ സീരിയൽ ലൈറ്റ് ഇടുന്നതിനിടെയാണ് വൈദ്യുതഘാതമേറ്റത്. സീരിയൽ ലൈറ്റിന്റെ വയർ മരത്തിൽ എറിഞ്ഞപ്പോൾ ഇലക്ട്രിക്ക് ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.

ഉടൻ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ഉമൈബ. സഹോദരങ്ങൾ: ഷാനവാസ്‌, ഹസീന.

Tags:    
News Summary - young man died after electric shock in Vithura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.