മഞ്ചേരിയില്‍ ഫുട്‌ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

മഞ്ചേരി: ഫുട്‌ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പാലക്കുളം മസ്ജിദ് സമീപം താമസിക്കുന്ന നസീഫ്(35)ആണ് ഗ്രൗണ്ടില്‍ വീണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോട് കൂടി ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കൾ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വണ്ടൂര്‍ പി.വി.എന്‍ ഹോണ്ടയിലെ ജീവനക്കാരനായിരുന്നു നസീഫ്. കെ.എന്‍.എം മണ്ഡലം പ്രസിഡന്‍റ് കോമു മൗലവിയുടെ മകനാണ്. മാതാവ്: ഫാത്തിമക്കുട്ടി (റിട്ട അധ്യാപിക). ഭാര്യ: ഷംല (പാണ്ടിക്കാട്) മക്കൾ: ഫാത്തിമ നൂഹ, നിഹ. സഹോദങ്ങൾ: ഷഫീഖ്, ഷാഹിദ, നസീബ, നഹീം.

Tags:    
News Summary - young man died during a football match in Manjeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.