അങ്കമാലിയിൽ സ്കൂട്ടറിന് പിറകിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

അങ്കമാലിയിൽ സ്കൂട്ടറിന് പിറകിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

ചെങ്ങമനാട്: സ്കൂട്ടറിന് പിറകിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികൻ പൊയ്ക്കാട്ടുശ്ശേരി എടത്തലശ്ശേരി വീട്ടിൽ മനോഹർ - ശ്രീജ ദമ്പതികളുടെ ഏക മകൻ ദീപക്കാണ് (30) മരിച്ചത്.

അങ്കമാലി അത്താണി-കാരയ്ക്കാട്ടുകുന്ന് റോഡിൽ പുക്കൈത ഭാഗത്ത് 200 മീറ്റർ വടക്ക് മാറി ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.

അത്താണിഭാഗത്തേക്ക് വരികായായിരുന്ന മഹീന്ദ്ര സ്കോർപിയോ  മുന്നിൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ് രക്തം വാർന്ന ദീപകിനെ ദേശം സി.എ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സിനിമ മേഖലയിൽ സഹായിയായി പ്രവർത്തിക്കുകയായിരുന്നു ദീപക്. അവിവാഹിതനാണ്. 

Tags:    
News Summary - Young man dies after being hit by car behind his scooter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.