കൊളംബോ: ഈസ്റ്റർ കുർബാനക്കായി നെഗോംബോയിലെ സെൻറ് സെബാസ്റ്റ്യൻ ചർച്ചിൽ എത്തി യതായിരുന്നു ദിലീപ് ഫെർണാണ്ടോയും കുടുംബവും. പള്ളിയിലെത്തുേമ്പാൾ നല്ല തിരക്ക്. അക ത്തേക്കു കയറാൻപോലും സ്ഥലമില്ല. കയറാനാകില്ലെന്ന് ഉറപ്പായതോടെ അടുത്തുള്ള മറ് റൊരു പള്ളിയിലേക്കു പോകാൻ ദിലീപ് തീരുമാനിച്ചു.
ആ തീരുമാനം അദ്ദേഹത്തിെൻറയും ക ുടുംബത്തിെൻറയും ജീവൻ കാത്തു. ദിലീപ് മടങ്ങി ഏതാനും മിനിറ്റിനുള്ളിൽ സെൻറ് സെബാസ്റ ്റ്യൻ ചർച്ച് പൊട്ടിത്തെറിച്ചു.
തിങ്കളാഴ്ച രാവിലെ ദിലീപ് സെൻറ് സെബാസ്റ്റ്യനി ലേക്ക് തിരിച്ചെത്തി; തലനാരിഴക്ക് താനും കുടുംബവും രക്ഷപ്പെട്ട അപകടത്തിെൻറ വ്യാപ് തി മനസ്സിലാക്കാൻ. സ്ഥിരമായി കുർബാനക്കു വരുന്നത് ഇവിടെയായിരുന്നുവെന്ന് 66കാരനായ ദിലീപ് പറയുന്നു.
പൊട്ടിത്തകർന്ന മേൽക്കൂരയിലെ ഒാടുകൾക്കും മരബെഞ്ചുകൾക്കും അപ്പുറം അൽത്താരയിൽ രക്തംപുരണ്ട ക്രിസ്തുരൂപം. ആയുധധാരികളായ സുരക്ഷസൈനികർ നിശ്ശബ്ദം കാവൽ നിൽക്കുന്നു.
നാശനഷ്ടം പരിശോധിക്കാൻ മ്ലാനമുഖങ്ങളോടെ എത്തിയ സഭ അധികൃതർ. കൈവെള്ളപോലെ പരിചിതമായ പള്ളിയുടെ ഉൾത്തളം തിരിച്ചറിയാൻ ദിലീപിന് ഇത്തിരി ശ്രമപ്പെടേണ്ടിവന്നു. ‘‘ഇന്നലെ രാവിലെ 7.30നാണ് ഞാനും ഭാര്യയും ഈ മുറ്റത്ത് എത്തിയത്. വലിയ തിരക്കായിരുന്നു. നിൽക്കാൻപോലും സ്ഥലമില്ലെന്നു കണ്ടതിനാൽ മറ്റൊരു പള്ളിയിലേക്കു പോയി. പക്ഷേ, മരുമക്കളും പേരക്കുട്ടികളും അടക്കം കുടുംബത്തിലെ ഏഴുപേർ അവിടെതന്നെ നിൽക്കാൻ തീരുമാനിച്ചു. അകത്തു കയറാൻ കഴിയാത്തതിനാൽ അവർ പള്ളിവളപ്പിൽ നിന്നു.
അപ്പോഴാണ് ചാേവർ എന്നു കരുതപ്പെടുന്നയാൾ പള്ളിക്കുള്ളിലേക്കു കയറുന്നത് അവർ കണ്ടത്. കുർബാനയുടെ അവസാനത്തിൽ വലിയൊരു ബാഗുമായാണ് അയാൾ എത്തിയത്’’ -ഫെർണാണ്ടോ പറഞ്ഞു: ‘‘അയാൾ എെൻറ ചെറുമകളുടെ ശിരസ്സിൽ തൊട്ട് കടന്നുപോയി. അയാളായിരുന്നു ചാവേർ.’’
കുർബാന അവസാനിക്കുന്ന ഈ സമയം എന്തിനാണ് അയാൾ പള്ളിയിലേക്കു കയറുന്നതെന്ന് കുടുംബം അത്ഭുതപ്പെട്ടു. 30 വയസ്സിന് അടുത്ത് തോന്നിയ അയാൾ ഒരു നിഷ്കളങ്കനെപ്പോലെ തോന്നിച്ചു. ആവേശംകൊണ്ടതായോ ഭയന്നതായോ തോന്നിച്ചില്ല. ശാന്തനായിരുന്നു അയാൾ. പള്ളിയുടെ തിരക്കിലേക്കു തിങ്ങി ഞെരുങ്ങി അയാൾ കയറി ഏതാനും നിമിഷങ്ങൾക്കുള്ളിൽ പള്ളി പ്രകമ്പനംകൊണ്ടു. ഓടുകൾ ആകാശത്തേക്ക് പറന്നു. വാതിലുകൾ ഇളകിത്തെറിച്ചു. മനുഷ്യശരീരങ്ങൾ അകലങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു.
‘‘ചെറുമക്കളും മരുമക്കളും സ്തബ്ധരായി. അടുത്ത നിമിഷം അവർ ഓടി. ഞാൻ പള്ളിക്കുള്ളിൽ ഉണ്ടാകുമെന്നാണ് അവർ കരുതിയത്. അവർ എെൻറ മൊബൈലിൽ വിളിച്ചു. പക്ഷേ, അപ്പോഴേക്കും ഞാൻ അടുത്ത പള്ളിയിൽ എത്തിക്കഴിഞ്ഞിരുന്നു’’ -ദിലീപ് പറഞ്ഞു. അദ്ദേഹത്തിെൻറ അകന്ന ഒരു ബന്ധു അപകടത്തിൽ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.