മട്ടാഞ്ചേരി: നാവികകേന്ദ്രത്തിൽ പട്ടാള വേഷത്തിലെത്തിയ യുവാവിനെ പൊലീസ് പിടികൂടി. കൊച്ചി ദക്ഷിണ നാവികകേന്ദ്രത്തിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി കാളിദാസനാണ് (19) പട്ടാളവേഷമണിഞ്ഞ് കയറിയത്. കവാടത്തിൽ പാസ് ചോദിച്ചെങ്കിലും കാൻറീനിൽ പോകുകയാെണന്ന് പറഞ്ഞ് പ്രവേശിച്ച് ചുറ്റിക്കറങ്ങി. പിടികൂടിയ യുവാവിനെ നാവിക പൊലീസ് ചോദ്യം ചെയ്ത് ഹാർബർ പൊലീസിന് കൈമാറി.
സൈന്യത്തിൽ ചേരാനുള്ള ആഗ്രഹത്തിൽ പരിശീലനം നടത്തിയ കാളിദാസന് തിരുവനന്തപുരെത്ത റിക്രൂട്ട്മെൻറിൽ പ്രവേശനം ലഭിച്ചില്ല. സുഹൃത്തുക്കൾ വിജയിക്കുകയും ചെയ്തു. ഇതിെൻറ വിഷമത്തിലാണ് പട്ടാളവേഷമണിഞ്ഞതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
നാവികകേന്ദ്രത്തിൽ അനധികൃതമായി കടക്കുക, പട്ടാള യൂനിഫോം ദുരുപയോഗം ചെയ്യുക എന്നീ കുറ്റങ്ങൾ ചാർത്തി കേെസടുത്തതായും ജാമ്യം അനുവദിച്ചതായും ഹാർബർ പൊലീസ് ഇൻസ്പെക്ടർ തൃദീപ് ചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.