പാറശ്ശാല: അമരവിള ചെക്ക് പോസ്റ്റില്‍ രണ്ട് കിലോ കഞ്ചാവുമായി ഊരൂട്ടുകല സ്വദേശി യുവാവ് കസ്റ്റഡിയില്‍. ഇന്നലെ ഉച്ചക്ക് ദേശീയപാതയിലെ അമരവിള ചെക്‌പോസ്റ്റില്‍ കെ.എസ്.ആർ.ടി.സി ഓര്‍ഡിനറി ബസില്‍ പരിശോധനക്കിടയാണ് കഞ്ചാവ് കണ്ടെത്തിയത് മൂന്നുകല്ലിന്‍ മൂട് സ്വദേശി രാഖില്‍(23) യാണ് കസ്റ്റഡിയില്‍ ആയത്.
ഇയാളെ കോടതിയില്‍ ഹാജരാക്കും .അമരവിള ചെക്‌പോസ്‌റ് സിഐ സന്തോഷ് എസ.കെ ,എസ്‌ഐ പ്രശാന്ത് ,അജികുമാര്‍ ,നോഗു ,വിനോദ് സതീഷ്‌കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന .ക്രിതുമസ് ,ന്യൂ ഈയര്‍ കാലത്തു കഞ്ചാവ് കടത്തു നിയന്ദ്രിക്കാന്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട് .എല്ലാ വാഹനങ്ങളും പരിശോധിക്കുന്നു ണ്ട് .രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ട് .പരിശോധന ശക്തമായതോടെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുന്നു എന്ന് പരാതി ഉണ്ടാകുന്നുണ്ട് .മയക്കു മരുന്ന് കടത്തു കൂടുന്നതിനാല്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് സിഐ സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.