കോഴിക്കോട്: നന്തിബസാർ കാളിയേരി അസീസിെൻറ മകൾ ഹനാൻ (22) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവ് വിളയാട്ടൂർ പൊക്കിട്ടാട്ട് നബീൽ (27) നെ വടകര ഡിവൈ.എസ്.പി സുദർശെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
കൂട്ടാലിടയിലുള്ള ബന്ധുവീട്ടിൽ വെച്ചാണ് നബീലിനെ പിടികൂടിയത്. മേപ്പയൂർ എസ്.ഐ യൂസുഫ് നടുത്തറമ്മൽ ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നബീലിെൻറയും ഭർതൃവീട്ടുകാരുടെയും പീഡനത്തെ തുടർന്നാണ് ഹനാൻ മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു.
സ്ത്രീപീഡനത്തിനും, അസ്വാഭാവിക മരണത്തിനുമാണ് പൊലീസ് കേസെടുത്തത്. നബീലിനെ വൈദ്യ പരിശോധനക്ക് ശേഷം ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് ഡിവൈ.എസ്.പി സുദർശൻ പറഞ്ഞു.
ദുരൂഹത നീക്കണം -ആക്ഷൻകമ്മിറ്റി
നന്തിബസാർ: ഇരിങ്ങത്ത് വിളയാറ്റൂരിലെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നന്തിബസാറിലെ കാളിയേരി അസീസിെൻറ മകൾ ഹനാെൻറ (22) മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്ന് ആക്ഷൻ കമ്മിറ്റി. ചൊവ്വാഴ്ചയാണ് നന്തിയിൽ ആക്ഷൻകമ്മിറ്റി യോഗം ചേർന്നത്. കുറ്റവാളികളെ മുഴുവൻ നിയമത്തിെൻറ മുന്നിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.