സ്​ഥലം വിൽക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി 20 ലക്ഷം കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ

ആര്യനാട്: സ്​ഥലം വിൽക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി ആയുധം കാട്ടി ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ കവർന്ന കേസിൽ ഒരാളെ കൂടി പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഉഴമലയ്ക്കൽ കുളപ്പട മണ്ണാംകോണം ടി.എസ്. ഭവൻ മൈലമൂട് വീട്ടിൽ കിച്ചൻ എന്നു വിളിക്കുന്ന ഷിജിൻ (23) ആണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

രണ്ടാഴ്ച മുമ്പ്​ വട്ടിയൂർക്കാവ് സ്വദേശി സുധീർ ജനാർദ്ദനനിൽനിന്നാണ്​ എട്ടോളം പേർ അടങ്ങുന്ന സംഘം പണം തട്ടിയെടുത്തത്​. നെടുമങ്ങാട് വാളിക്കോടുള്ള സ്ഥലം വിൽപനയ്ക്കുണ്ടെന്ന വ്യാജേനയാണ് സുധീറിനെയും ഇടനിലക്കാരൻ ഷിജു ഗോപനെയും ഉഴമലയ്ക്കൽ പുളിമൂട്ടിലുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തിയത്​. ഇവരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ സംഘം 20 ലക്ഷം രൂപയും മറ്റ് രേഖകളും കവർന്ന് രക്ഷപ്പെട്ടു.

ആര്യനാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയ്ക്കകം കല്ലുപാലം സ്വദേശി അഖിൽജിത്ത്​, പുളിമൂട് സ്വദേശികളായ ശ്രുതി, ശ്രീലാൽ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും കിട്ടിയ വിവരം അനുസരിച്ചും ടവർ ലോക്കഷൻ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷിജിൻ പിടിയിലായത്. ആര്യനാട് ഇൻസ്പെക്ടർ ജോസി​െൻറ ​േനതൃത്വത്തിലുള്ള പൊലീസ്​ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ്​ ചെയ്തു. 

Tags:    
News Summary - youth arrested in Rs 20 lakh robbery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.