സിനിമയിൽ അവസരം വാഗ്​ദാനം ചെയ്​ത്​ പണം തട്ടിയ യുവാവ്​ പിടിയിൽ

 പെരിന്തൽമണ്ണ: സിനിമയിൽ അവസരം നൽകാമെന്ന്​ വാഗ്​ദാനം ചെയ്​ത്​ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ യുവാവ്​ പിടിയിൽ. കാസർകോട്​ മൂളിയാർ സുൽത്താൻ മനസിലിൽ മുഹമ്മദ്​ അൻസാർ (24)ആണ് പിടിയിലായത്​.പെരിന്തൽമണ്ണ ഡി.വൈ.എസ്​.പി. മോഹനചന്ദ്ര​​​െൻറ നേതൃത്വത്തിലുള്ള സംഘമാണ്​ ഇയാളെ പിടികൂടിയത്​. പ്രണയം നടിച്ച്​ യുവതിയെ പിഡിപ്പിച്ചതായുള്ള പരാതിയിലും ഇയാൾക്കെതിരെ കേസെടുത്തു.  വാട്​സാപ്​, ഫേസ്​ ബുക്ക്​ വഴിയാണ്​ ഇയാൾ ഇരകളെ വശീകരിക്കുന്നത്​. തമിഴ്​, തെലുങ്ക്​ സിനിമകളിൽ അവസരം വാങ്ങി നൽകാമെന്ന്​ പറഞ്ഞ്​ യുവാക്കളെയേും യുവതിക​േളയും വലയിലാക്കും. ഇരകളെ ഹൈദ്രാബാദ്​, ബംഗളുരു തുടങ്ങിയ വൻ നഗരങ്ങളിൽ ആഡംബര ഹോട്ടലിൽ എത്തിച്ച്​ അവരുടെ ചെലവിൽ താമസിച്ച്​  ഇടപാടിനായി പറഞ്ഞുറപ്പിച്ച്​ തുക വാങ്ങി മുങ്ങുകയാണ്​ രീതി. മലയാളത്തിന്​ പുറേമ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്​ ഭാഷകൾ നന്നായി സംസാരിക്കുന്ന യുവാവ്​, സിനിമ നടൻമാർ​െകാപ്പം നിന്നെടുത്ത ഫേ​േട്ടാ കാണിച്ചാണ്​ തട്ടിപ്പ്​. കേരളത്തിലെ ഒരു സീരിയൽ താരത്തോടൊപ്പം മൈസൂർ സബർബൻ ബസ്​സ്​റാൻഡിൽ വെച്ചാണ്​ ഇയാളെ അറസ്​റ്റ്​ ചെയ്​തത്​. പ്രതിയെ ചോദ്യം ചെയ്​ത്​ വരുന്നു. 
Tags:    
News Summary - Youth arrested for money fraud- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.